'ചിലർക്ക് അത് അഹങ്കാരമായിട്ട് തോന്നും'; എന്ത് ചെയ്യും, വളർത്തുദോഷം; കമന്റുകൾക്ക് മറുപടിയുമായി നിഖില വിമൽ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നിഖില വിമൽ. തന്റേതായി നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത ഒരാൾ കൂടിയാണ് നിഖില. മിക്കപ്പോഴും സോഷ്യൽ മീഡിയയിലെ നിഖിലയുടെ പ്രതികരണങ്ങൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. ചിലതൊക്കെ കടുത്ത വിമർശനങ്ങൾക്കും ചിലതൊക്കെ ട്രോളുകൾക്കും വഴിവയ്ക്കാറുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങി വിളിപ്പേരുകളും നിഖിലയ്ക്ക് കിട്ടാറുണ്ട്. ഇത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിഖില വിമൽ. കഥ ഇന്നുവരെ എന്ന സിനിമയുടെ പ്രമോഷനിടെ വെറൈറ്റി മീഡിയയോട് ആയിരുന്നു നടിയുടെ പ്രതികരണം. ജയറാം നായകനായി എത്തിയ ഭാ​ഗ്യദേവത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നിഖില വിമൽ.

ആദ്യ ചിത്രത്തിൽ ചെറുവേഷം ആയിരുന്നുവെങ്കിൽ രണ്ടാം സിനിമയായ ലവ് 24×7ലൂടെ നായികയായി. തിരുവനന്തപുരത്തുകാരിയായി എത്തിയ നിഖിലയുടെ ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇങ്ങോട്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാ​ഗമാകാൻ നിഖിലയ്ക്ക് സാധിച്ചു.

പലപ്പോഴും തനിക്കെതിരെ വരുന്ന കമന്റുകൾക്ക് നിഖില വിമൽ പറയുന്ന മറുപടി ഇങ്ങനെയാണ്. “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. എന്നെ അടുത്ത് അറിയുന്നവർക്ക് ഞാൻ പണ്ടേ ഇങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോൾ കുറച്ചു കൂടി അല്ലാതെ ആൾക്കാർ വന്ന് തുടങ്ങിയപ്പോൾ ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. പുതിയതായി പറയുന്നത് ഒന്നുമല്ല. ചെറുപ്പത്തിലെ തന്നെ എന്നെ പറ്റി ഇതുപോലെ പലപല കഥകളുണ്ട്. തർക്കുത്തരമെ ഞാൻ പറയൂ എന്ന് നിഖില പറയുന്നു.

അത്തരത്തിൽ ഒരു അനുഭവവും തരാം പങ്കുവയ്ക്കുന്നു. പണ്ട് ഭാ​ഗ്യദേവത കഴിഞ്ഞപ്പോൾ സത്യൻ അങ്കിളിനെ എന്തിനോ ഫോൺ വിളിച്ചു. അദ്ദേഹം ഫോൺ എടുത്താൽ ആദ്യം പറയുന്നത് ഹലോ ഞാൻ സത്യനാണ് എന്നാണ്. ഞാൻ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ, അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ എന്നാണ് മറുപടി കൊടുത്തതെന്നാണ് നിഖില പറയുന്നത്. അപ്പോൾ ഇത് ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും നിഖില പറയുന്നു. നിങ്ങൾ അറിയാൻ വൈകിയത് കൊണ്ടാണ് എന്ന് നിഖില കൂട്ടിച്ചേർത്തു.

“മറ്റുള്ളവർക്ക് ആണ് ഇതൊക്കെ തഗ്ഗ് ആയിട്ട് തോന്നുന്നത്. എനിക്കത് വർത്തമാനം പറയുന്നത് പോലെയാണ്. എന്നോട് ഒരാള് പീക്ക് ചെയ്ത് സംസാരിക്കുകയാണെങ്കിൽ അതുപോലെ എനിക്ക് തിരിച്ച് സംസാരിക്കാൻ പറ്റൂ. അതെന്താണ് എന്ന് എനിക്കറിയില്ല. മീഡിയയോട് സംസാരിച്ചാണ് അങ്ങനെയായത്. ചിലർക്ക് അത് ഇഷ്ടപ്പെടും. ചിലർക്ക് അത് അഹങ്കാരമായിട്ട് തോന്നും. ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഇങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും. വളർത്തു ദോഷം”, എന്നും നിഖില രസകരമായി പറയുന്നു.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര