ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞത്..; ഈശോ സിനിമ കണ്ട് പി.സി ജോര്‍ജ്ജ്

പ്രഖ്യാപിച്ച സമയം മുതല്‍ വലിയ വിവാദത്തിലകപ്പെട്ട സിനിമയാണ് നാദിര്‍ഷ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ഈശോ .
സിനിമയുടെ പേര് തന്നെയാണ് പലരേയും ചൊടിപ്പിച്ചത്.. സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി. ജോര്‍ജും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ ഈ സിനിമ കണ്ട് തന്റെ അഭിപ്രായം അറിയിച്ച് അദ്ദേഹം വീണ്ടും എത്തിയിരിക്കുകാണ്. സിനിമ കണ്ടതോടെ തനിക്കുണ്ടായ തെറ്റിദ്ധാരണകള്‍ എല്ലാം മാറി എന്നാണ് ട്രൂടിവിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞത്.. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പിസി ജോര്‍ജ് കുടുംബത്തോടെ എത്തിയാണ് ഈശോ എന്ന സിനിമ കണ്ടത്..

ഒപ്പം ഈശോ സിനിമയുടെ സംവിധായകന്‍ നാദിര്‍ഷാ, നടി നമിത പ്രമോദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.. ആദ്യം പത്രത്തില്‍ വന്ന വാര്‍ത്ത ഈശോ..നോറ്റ് ഫ്രം ബൈബിള്‍ എന്നാണ് അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്… എന്നാല്‍ ഇത് എന്ത് സുന്ദരമായ സിനിമയാണ്.. എന്നും ഈ സിനിമയിലെ ഈശോ എന്ന കഥാപാത്രം എത്ര മാന്യന്‍ ആണെന്നും അദ്ദേഹം പറഞ്ഞു,. നാദിര്‍ഷായെ ഞാന്‍ കുറേ ചീത്തവിളിച്ചിട്ടുണ്ട്.. പക്ഷേ..

ഈ കാലത്ത് എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ ആണ് ഈശോയെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.. സിനിമ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകും എന്ന് എനിക്ക് ഉറപ്പായിരുന്നു എന്ന് നാദിര്‍ഷായും പറയുന്നു.. പിസി ജോര്‍ജിനും കുടുംബത്തിനുമൊപ്പമാണ് നാദിര്‍ഷ വിശേഷം പങ്കിട്ടത്..

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി