''മൂകമായ് ഒരു പകല്‍ പോകയായ്''; വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമായി എടക്കാട് ബറ്റാലിയനിലെ ഗാനം

രാജ്യത്തിനായി ജീവന്‍ പണയം വെച്ച് കാവല്‍ നില്‍ക്കുന്ന ഒരോ ജവാനുമുള്ള ആദരവായി “എടക്കാട് ബറ്റാലിയന്‍ 06″ലെ ഗാനം. “”മൂകമായ് ഒരു പകല്‍ പോലെ”” എന്ന ഗാനമാണ് പുറത്തെത്തിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് അക്ബര്‍ ഖാന്‍ ആലപിച്ച ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ഷഫീക് എന്ന പട്ടാളക്കാരന്റെ ജീവിതമാണ് എടക്കാട് ബറ്റാലിയനില്‍ പറയുന്നത്. നവാഗതനായ സ്വപ്നേഷ് കെ നായര്‍ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് ഷെഫീക് ആയി വേഷമിട്ടത്. സംയുക്ത മേനോനാണ് നായികയായി എത്തിയത്. നൈന ഫാത്തിമ എന്ന അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തിയത്.

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. പി ബാലചന്ദ്രന്‍ കഥ, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ദിവ്യാ പിളള, പി. ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Latest Stories

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം