'പെണ്‍പൂവേ'; കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം പുറത്ത്

ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘കുഞ്ഞെല്‍ദോ’യിലെ പുതിയ ഗാനമെത്തി. ‘പെണ്‍ പൂവേ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ലിബിന്‍ സക്കറിയയും കീര്‍ത്തനയും ചേര്‍ന്നാണ്.ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്റ്ററായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജന്‍ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.

Latest Stories

യുഎഇയിലെ അൽ-ഐനിൽ 3,000 വർഷം പഴക്കമുള്ള ഇരുമ്പുയുഗ ശ്മശാനം കണ്ടെത്തി

നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കണം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല: മമ്മൂട്ടി

സുഡാനിൽ വീണ്ടും ആർ‌എസ്‌എഫ് ഷെല്ലാക്രമണം; 47 സാധാരണക്കാർ കൂടി കൊല്ലപ്പെട്ടതായി സൈന്യം

ദൈവമേ... മൂന്ന് ദിവസം മുമ്പ് അവിടെ ഉണ്ടായിരുന്നു.. സഞ്ചാരികളുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ: ജി വേണുഗോപാല്‍

ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകം, ഹൃദയം വേദനിക്കുന്നു, നിങ്ങള്‍ തനിച്ചല്ല: മോഹന്‍ലാല്‍

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്, ഉറി സെക്ടറിലും ഏറ്റുമുട്ടൽ

IPL 2025: ഓഹോ അപ്പോൾ അതാണ് സംഭവം, വൈകി ഇറങ്ങിയതിന് പിന്നിലെ കാരണം പറഞ്ഞ് ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ഭീകരതയുടെ അടിവേര് അറുക്കണം; ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ; ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പം; മോദിയെ വിളിച്ച് ട്രംപ്; ഒപ്പം ചേര്‍ന്ന് പുട്ടിനും ബെന്യമിന്‍ നെതന്യാഹുവും

IPL 2025: കൈയിൽ ഇരുന്ന വജ്രത്തെ കൊടുത്താണല്ലോ ഞാൻ ഈ വാഴക്ക് 27 കോടി മുടക്കിയത്, ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഗോയെങ്ക; വീഡിയോ കാണാം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് ഒറാങ് തൃശൂരിൽ പിടിയിൽ