ഒറ്റക്കാലില്‍ ഒരു കിലോമീറ്റര്‍ പിന്നിട്ട് സ്‌കൂളിലെത്തുന്ന പത്തുവയസുകാരി; സഹായഹസ്തവുമായി സോനു സൂദ്

ഒരു കാലില്‍ ഒരു കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ എത്തുന്ന പത്തുവയസുകാരിയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടിയ്ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ സോനു സൂദ്. ബീഹാറിലെ ജമുയി ജില്ലയില്‍ താമസിക്കുന്ന സീമ എന്ന പെണ്‍കുട്ടിയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരപകടത്തില്‍ കാല്‍ നഷ്ടമായതിനെത്തുടര്‍ന്ന് ഒറ്റക്കാലില്‍ സ്‌കൂളില്‍ എത്തുന്നത്.

കാല്‍ നഷ്ടമായെങ്കിലും തന്റെ പഠിക്കാനുള്ള മോഹം സീമ ഉപേക്ഷിച്ചിരുന്നില്ല. ഒരു കാലില്‍ ചാടി ചാടി സീമ സ്‌കൂളിലേക്കെത്തുന്ന വീഡിയോ കണ്ട ജുമായി ജില്ലാ മജിസ്‌ട്രേറ്റ് സീമയ്ക്ക് മുചക്രവാഹനം സമ്മാനിച്ചിരുന്നു. സീമയുടെ ആത്മവിശ്വാസത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭിനന്ദിച്ചിരുന്നു.

സീമയുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജ്യത്തെ എല്ലാ കുട്ടികളും മികച്ച വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് സോനു സൂദ് സീമയ്ക്ക് സഹായവുമായി എത്തിയത്.

ഇനി സീമ ഒരു കാലില്‍ അല്ല രണ്ടു കാലുകള്‍ കൊണ്ടും ചാടി ആവേശത്തോടെ സ്‌കൂളില്‍ പോകും. ഞാന്‍ ടിക്കറ്റ് അയക്കുകയാണ്. സീമ രണ്ടുകാലുകളില്‍ നടക്കേണ്ട സമയമായെന്നാണ് സോനു സൂദ് ട്വിറ്ററില്‍ കുറിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ