എല്ലാ കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു; സോനു സൂദ് പഞ്ചാബ് സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു

ബോളിവുഡ് നടന്‍ സോനു സൂദ് പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു. സ്ഥാനമേറ്റ് ഒരു വര്‍ഷമായതിന് പിന്നാലെയാണ് സോനു ഒഴിയുന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്. സഹോദരി മാളവിക പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് സ്ഥാനം ഒഴിയുന്നതിന് കാരണം.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും സോനു സൂദ് പറഞ്ഞു. ‘എല്ലാ നല്ല കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു, പഞ്ചാബിന്റെ സ്റ്റേറ്റ് ഐക്കണ്‍ എന്ന സ്ഥാനത്തുനിന്ന് ഞാന്‍ സ്വമേധയാ പിന്മാറി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ കുടുംബാംഗം മത്സരിക്കുന്നതിനാല്‍ ഞാനും ഇ സിയും പരസ്പര ധാരണയോടെയാണ് ഈ തീരുമാനം എടുത്തത്’- സോനു ട്വീറ്റ് ചെയ്തു.

തന്റെ സഹോദരി മാളവിക ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ മോഗയില്‍ നിന്നും മത്സരിക്കുമെന്ന് നവംബറില്‍ സൂദ് പ്രഖ്യാപിച്ചിരുന്നു. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണോ അതോ സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ