'സൂഫിയും സുജാതയും' പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്നു

ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന “സൂഫിയും സുജാതയും” ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയാണ് സിനിമാ ചിത്രീകരണങ്ങളും റിലീസ് നിര്‍ത്തിവച്ചത്.

രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ മെയ് 17ന് അവസാനിക്കും. ഇതോടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സൂഫിയും സുജാതയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുന്നത്. നരണിപ്പുഴ ഷാനവാസ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

Read more

ബോളിവുഡ് താരം അദിതി റാവു ഹൈദരി ചിത്രത്തില്‍ നായികയായെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഒരുങ്ങുന്ന പന്ത്രണ്ടാമത്ത സിനിമയാണ് സൂഫിയും സുജാതയും. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം.