പ്രണയം പറയാന്‍ 'സൂഫിയും സുജാതയും'; ജൂലൈ 3-ന് ആമസോണ്‍ പ്രൈമില്‍ റിലീസിന് എത്തുന്നു

ജയസൂര്യ നായകനാകുന്ന “സൂഫിയും സുജാതയും” ചിത്രം ജൂലൈ 3-ന് ആഗോള പ്രീമിയറിനെത്തുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ള വിവാദങ്ങളെല്ലാം മറികടന്നാണ് ചിത്രം ജൂലൈ 3-ന് റിലീസിനെത്തുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് അറിയിച്ചിരിക്കുന്നത്.

200-ല്‍ ഏറെ രാജ്യങ്ങളിലായാണ് ചിത്രം റിലീസിനെത്തുന്നത്. സംഗീതസാന്ദ്രമായ പ്രണയകഥയായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിഥി റാവു ഹൈദരിയാണ് നായിക. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അതിഥി മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്.

Read more

അനു മൂത്തേടത്താണ് ഛായാഗ്രഹണം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. എം.ജയചന്ദ്രന്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.