സൂരറൈ പോട്ര്' ഹിന്ദി റീമേക്ക് തിയേറ്ററുകളിലേക്ക്

സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ‘സൂരറൈ പോട്രി’ന്റെ ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 1ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രം സുധ കൊങ്കര തന്നെയാണ് ബോളിവുഡിലും ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രമായി രാധിക മധന്‍ എത്തുന്നു. സൂര്യയുടെ നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം.

ചുരുങ്ങിയ ചിലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരരൈ പോട്ര്. 68ാമത് ദേശീയ ഫിലിം അവാര്‍ഡില്‍ അഞ്ച് പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.

അതേസമയം, അക്ഷയ് കുമാര്‍ നായകനായി എത്തിയ ‘സെല്‍ഫി’ എന്ന ചിത്രം ബോക്‌സ്ഓഫിസില്‍ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ‘ഡ്രൈവിങ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ‘സെല്‍ഫി’. നാല് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേക്കുകളിലാണ് 2020ന് ശേഷം അക്ഷയ് കുമാര്‍ അഭിനയിച്ചത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്