ഈ തീരുമാനം മാറ്റിക്കൂടെ, ഞങ്ങള്‍ കാത്തിരിക്കാം; 'സൂരരൈ പോട്ര്' ആമസോണിലല്ല തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍

സൂര്യ ചിത്രം സൂരരൈ പോട്രിന്റെ റിലീസ തീയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഒക്ടോബര്‍ 30ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്തനം വേണമെന്നാണ് സൂര്യയുടെ ആരാധകരുടെ ആവശ്യം. ഈ ചിത്രം തങ്ങള്‍ തിയേറ്ററിലാണ് കാണാന്‍ ആഗ്രഹിക്കുന്നത്, ഒടിടി റിലീസ് വേണ്ടെന്നും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.

“”അണ്ണന്റെ ആരാധകന്‍ എന്ന നിലയില്‍ ഈ തീരുമാത്തോട് ബഹുമാനമുണ്ട്. എന്നാല്‍ ഈ തീരുമാനം പുനര്‍ചിന്തിച്ചുകൂടെ. സൂരരൈ പോട്ര് തിയേറ്ററില്‍ കാണാനാകും സൂപ്പര്‍, പ്രത്യേകിച്ച് സൗണ്ട് ക്വാളിറ്റി”” എന്നാണ് ഒരു ആരാധകന്റെ ട്വീറ്റ്. “”ഒടിടി റിലീസ് മാറ്റി തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കു, ഞങ്ങള്‍ കാത്തിരിക്കാം”” എന്നാണ് മറ്റൊരു ട്വീറ്റ്.

“”നിങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. ഒടിടി റിലീസ് മാറ്റുന്നില്ലെങ്കില്‍ കുഴപ്പമില്ല, പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യണം”” എന്നും ചിലര്‍ ട്വീറ്റ് ചെയ്തു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

എയര്‍ ഡെക്കാണ്‍ ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സും സിഖീയ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് സൂരരൈ പോട്ര് നിര്‍മ്മിക്കുന്നത്. “ആകാശം നീ ഹദ്ദു” എന്ന പേരില്‍ ഈ സിനിമ തെലുങ്കില്‍ മൊഴിമാറ്റവും ചെയ്യുന്നുണ്ട്. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു