ദയവായി ഉപദ്രവിക്കരൂതേ, എന്റെ മാനസിക നില തെറ്റിയാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം; നിരന്തരം ആ ബച്ചന്‍ ചിത്രം; ചാനലിന് പ്രേക്ഷകന്റെ കത്ത്

ടെലിവിഷനില്‍ തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകള്‍ കാണാന്‍ ആരാധകര്‍ ധാരാളമുണ്ട്. എന്നാല്‍ ഓരേ സിനിമ തന്നെ തുടര്‍ച്ചയായി കാണേണ്ടി വന്നാലോ. ഈ അവസ്ഥയിലായ ഒരു ആരാധകന്റെ ആശങ്കയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരേ സിനിമ തന്നെ എല്ലാ ആഴ്ചയും കാണേണ്ടി വരുന്ന ഗതികേടില്‍ സഹികെട്ട് ചാനല്‍ അധികൃതര്‍ക്ക് അദ്ദേഹം അല്‍പ്പം ദീര്‍ഘമായ ഒരു കത്ത് തന്നെ അയച്ചു. വിമര്‍ശനം നേരിടുന്നത് അമിതാഭ് ബച്ചന്റെ ‘സൂര്യവംശ’മാണ്. 1999ല്‍ പുറത്തിറക്കിയ ചിത്രം എല്ലാ ഞായറാഴ്ചയും നിരന്തരം കാണിക്കുകയായിരുന്നു ചാനല്‍.

ആരാധകന്റെ കത്ത്
‘നിങ്ങളുടെ ചാനല്‍ കാരണം, എനിക്കും എന്റെ കുടുംബത്തിനും ഇപ്പോള്‍ ഹീരാ താക്കൂറിനെയും (സിനിമയില്‍ ബിഗ് ബി അവതരിപ്പിച്ച കഥാപാത്രം) അദ്ദേഹത്തിന്റെ കുടുംബത്തെയും (രാധ, ഗൗരി) ഞങ്ങളുടെ സ്വന്തം ബന്ധുക്കളെ പോലെ അറിയാം.

ഞങ്ങള്‍ക്ക് എല്ലാ ഡയലോഗുകളും മനഃപാഠമാണ്. നിങ്ങള്‍ (ചാനല്‍) ഈ ചിത്രം ഇനിയും എത്ര തവണ സംപ്രേഷണം ചെയ്യുമെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചിത്രം സ്ഥിരമായി കാണിക്കുന്നത് എന്റെ മാനസിക നിലയെയും വിവേകത്തെയും ബാധിച്ചാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കും? മുന്‍ഗണനാക്രമത്തില്‍ എന്റെ പരാതി പരിഹരിക്കാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു’

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്