മാപ്പ്, ഇനിയൊരിക്കലും എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു തെറ്റ് ഉണ്ടാവില്ല, ബീനയ്ക്കും വല്ലാതെ ഫീല്‍ ചെയ്തു, വിവാദ വീഡിയോയെക്കുറിച്ച് മനോജ് കുമാര്‍

കഴിഞ്ഞ ദിവസം നടന്‍ മനോജ് കുമാര്‍ യൂട്യൂബില്‍ പങ്കുവച്ച ഒരു വീഡിയോ വന്‍ വിവാദമായിരുന്നു. ‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പക്ഷെ ഞാന്‍ തോല്‍ക്കില്ല’ എന്ന തംപ്നെയിലോടു കൂടെയായിരുന്നു വീഡിയോ.

എന്നാല്‍ വീഡിയോയില്‍ മനോജ് പറയുന്നത് ഭാഗ്യലക്ഷ്മി എന്ന സീരിയലിലെ ഭാര്യ വിട്ട് പോയതിനെ കുറിച്ചാണ്. അതിന്റെ പേരില്‍ പല രീതിയിലുള്ള വിമര്‍ശനവും നടന് നേരിടേണ്ടി വന്നു. അവസാനം തംപ്നെയില്‍ മാറ്റിയ താരം ഇപ്പോള്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ്.

മാപ്പ്, തെറി പറഞ്ഞവരോടും സങ്കടം പറഞ്ഞവരോടും പരിഭവിച്ചവരോടും എന്റെ ഭാര്യയോടും മാപ്പ്. ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട് ആദ്യമായിട്ടാണ് ഇത്രയധികം വിമര്‍ശനങ്ങള്‍ നേരിടുന്നത്. അതില്‍ എനിക്ക് വിഷമമുണ്ട്.

അങ്ങനെ ഒരു ടൈറ്റില്‍ ആ വീഡിയോയ്ക്ക് കൊടുക്കാന്‍ കാരണം, ആ വീഡിയോ പരമാവധി എല്ലാവരിലും എത്തണം എന്ന് കരുതിയാണ്. ഭാഗ്യലക്ഷ്മി എന്ന എന്റെ പുതിയ സീരിയലിലെ ടൈറ്റില്‍ റോളില്‍ നിന്നും സോണിയ പിന്മാറിയപ്പോള്‍ പകരം വരുന്ന ആളെ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ അല്പം പ്രയാസം തോന്നും. അത് കാരണം സീരിയലിന്റെ റേറ്റിങ് താഴും. അക്കാര്യം പറഞ്ഞ് സംവിധായകന്‍ മനോജിന് ഭയങ്കര ടെന്‍ഷനായിരുന്നു. കഴിയുന്നത്ര ഓഡിയന്‍സില്‍ ഇക്കാര്യം അറിയിക്കണം എന്ന് സംവിധായകന്‍ മനോജ് പറഞ്ഞു. അത് പ്രകാരമാണ് ഒരു വീഡിയോ ചെയ്യാം എന്നും അതിന് ഈ രീതിയില്‍ ടൈറ്റില്‍ നല്‍കാം എന്നും എന്റെ പൊട്ട ബുദ്ധിയില്‍ തോന്നിയത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം