ബസ് കണ്ടക്ടര്‍ ആയി സൗബിന്‍, നായിക നമിത പ്രമോദ്; പുതിയ ചിത്രം ആരംഭിച്ചു

സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.

ബസ് കണ്ടക്ടറായ സജീവനാണ് സൗബിന്റെ കഥാപാത്രം. ഭാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരി ലിജിമോളായി നമിതയും എത്തുന്നു. ദിലീഷ് പോത്തനും ശാന്തികൃഷ്ണയും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ യു, വിനീത് തട്ടില്‍, ദര്‍ശന സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരും അഭിനയിക്കുന്നു.

ജക്‌സന്‍ ആന്റണിയുടെ കഥക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിന്റോ സണ്ണിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് മേനോന്‍, കലാസംവിധാനം സഹസ് ബാല.

മുളന്തുരുത്തി, മാള, അന്നമനട, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഗിരി ശങ്കര്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം