ആ കഥാപാത്രം ചെയ്യാന്‍ സൗബിന്‍ അനുയോജ്യനേയല്ല; ഡയലോഗുകള്‍ പോലും വ്യക്തമല്ല; വിമര്‍ശനവുമായി പ്രേക്ഷകര്‍

മമ്മൂട്ടി ചിത്രം ‘സി.ബി.ഐ 5 ദ ബ്രെയിനിന്റെ’ ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ നിറയുന്നു. മെയ് ഒന്നിന് തിയേറ്റര്‍ റിലീസായി എത്തിയ ചിത്രം ജൂണ്‍ പന്ത്രണ്ടിനാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയത്. സ സൗബിന്‍ ഷാഹിര്‍, സിബിഐ 5ലെ മിസ്‌കാസ്റ്റ് ആണെന്നാണ് ട്രോളന്മാരുടെ പക്ഷം. പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ല,

കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് നെറ്റ്ഫ്ലിക്സില്‍ ചിത്രം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. എന്നാല്‍, ഭീഷ്മപര്‍വ്വത്തിലെ സൗബിന്‍ കഥാപാത്രത്തെ ആഘോഷമാക്കുകയും ചെയ്തിരുന്നു

സി.ബി.ഐ 5 ദ ബ്രെയിനിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നതായും അത് ഒരു പരിധി വരെ നടന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ കെ.മധു തിയേറ്റര്‍ റിലീസിന് ശേഷം പറഞ്ഞിരുന്നു.1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറികുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ തുടങ്ങിയ സിനിമകളും ഈ ഫ്രാഞ്ചൈസി പുറത്തിറങ്ങി.

സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് സിബിഐ 5 നിര്‍മ്മിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍-സിറിള്‍ കുരുവിള, കോസ്റ്റ്യൂം-സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, സ്റ്റില്‍സ്സലീഷ് കുമാര്‍.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ