'ഈ ചിത്രം ക്ലൈമാക്‌സില്‍ കണ്ണുനീരിനൊപ്പം ഒരു പുഞ്ചിരിയും നിങ്ങള്‍ക്ക് സമ്മാനിക്കും'; സൗബിന്റെ അമ്പിളി, പ്രേക്ഷക പ്രതികരണം

സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന അമ്പിളി ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച സോഷ്യല്‍ മീഡിയ പ്രതികരണമാണ് ലഭിക്കുന്നത്. ക്ലൈമാക്‌സില്‍ കണ്ണുനീരിനൊപ്പം ഒരു പുഞ്ചിരിയും ഈ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് നിരൂപണങ്ങള്‍ പറയുന്നത്.

ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണിത്. ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയാണ് സിനിമ പറയുന്നത്.

പുതുമുഖമായ തന്‍വി റാം ആണ് നായിക. നസ്രിയയുടെ സഹോദരനും സിനിമയില്‍ പ്രധാനവേഷത്തിലുണ്ട്.

Read more

https://twitter.com/John_Wick___/status/1159710175630102528