'അടുത്തത്' മമ്മൂട്ടിക്കൊപ്പമെന്ന് സൂചന നൽകി സൗബിൻ; കാത്തിരിക്കാൻ വയ്യെന്ന് ദുൽഖർ

പറവയ്ക്ക് ശേഷം തന്റെ അടുത്ത സംവിധാന സംരംഭം മമ്മൂട്ടിക്കൊപ്പമെന്ന് സൂചന നൽകി സൗബിൻ സാഹിർ. ദുൽഖർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പറവയ്ക് ശേഷം സൗബിന്റെ അടുത്ത ചിത്രമേതെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും സൗബിൻ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ ഇന്നലെ സൗബിൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ “അടുത്തത്” (നെക്സ്റ്റ്) എന്ന തലക്കെട്ടോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ആരാധകർ ആവേശത്തിലായപ്പോൾ കാത്തിരിക്കാൻ വയ്യ എന്ന കമന്റുമായി ദുൽഖറും എത്തി. സൗബിൻ പങ്കുവെച്ച ചിത്രം അടുത്ത പ്രോജെക്ട ആണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംവിധാന സഹായിയായി സിനിമാ രംഗത്തേക്ക് പ്രവേശിച്ച സൗബിന്റെ പ്രേമത്തിലെ അധ്യാപക റോളാണ് വഴിത്തിരിവായത്.

പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിച്ച സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ പച്ചയായി വരച്ചുകാട്ടുന്ന ചിത്രമെന്ന അഭിപ്രായം നേടിയാണ് ചിത്രം മുന്നേയിയത്. പ്രാവ് പറത്തല്‍ മത്സരത്തിലെ വിജയം സ്വപ്നം കണ്ട് കഴിയുന്ന രണ്ട് കുട്ടികളുടെ കഥയായിരുന്നു പറവ പറഞ്ഞത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ