'ഇന്ത്യയ്ക്ക് പറ്റിയ അമളി'; സൗബിന്റെ 'അമ്പിളി'യുടെ പോസ്റ്റില്‍ ട്രോളന്മാരുടെ കലാവിരുത്

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗബിന്റെ ലുക്കിലും ഭാവത്തിലും പുതുമയോടെ എത്തിയ പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുകളിലും തങ്ങളുടെ കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്രോളന്മാര്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്കിന്‍ മേലും ചില കൈക്രിയകള്‍ നടത്തി. പോസ്റ്ററില്‍ സൗബിന്റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പിളി എന്ന പേരിലും ഒരു മാറ്റം വരുത്തി, “ഇന്ത്യയ്ക്ക് പറ്റിയ അമളി”. എന്തായാലും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഈ ട്രോളന്‍ വിരുത് വൈറലായി കഴിഞ്ഞു.

ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിര്‍ നായകന്‍ ആയി എത്തുന്ന ചിത്രം ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദ്ധമായ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യയുമായി പങ്കിട്ട സൗബിന്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെയും പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ശരണ്‍ വേലായുധന്‍ ആണ്. കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

https://www.facebook.com/soubinshahirofficial/photos/a.1466844463366995/2266948243356609/?type=3&theater

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?