നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തു; പിന്നാലെ വിലക്ക്; സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖം: സൗമ്യ സദാനന്ദൻ

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തതിനെ തുടർന്ന് സിനിമയില്‍ നിന്നു തന്നെ വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പറഞ്ഞത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ സദാനന്ദൻ.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ട് എന്നും സൗമ്യ പറഞ്ഞു.

താനൊരു ആര്‍ട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിര്‍മാതാവും വിചാരിച്ചു. അവര്‍ക്ക് ഒരു കമേഷ്യല്‍ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹനിര്‍മാതാവും സിനിമ എഡിറ്റ് ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

പുതിയ പ്രോജക്ടുകളുമായി വനിതാനിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അത് കള്ളം പറയുകയാണ്.

ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ച് വർഷമെടുത്തു. 2020-ല്‍ ഞാൻ സിനിമ വിട്ടു. താന്‍ മനഃപൂര്‍വ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഓരോ സംഭവങ്ങളും സത്യമാണ് എന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഡേവിഡ് ബെക്കാമിൻ്റെ മകൻ 22-ആം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചതായി റിപ്പോർട്ട്

'സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നു'; എല്ലാ ജില്ലാ കേന്ദങ്ങളിലും പ്രതിഷേധം; പ്രത്യക്ഷസമരവുമായി ഡിവൈഎഫ്‌ഐ

ലെബനനിലെ ആഭ്യന്തരസുരക്ഷ അപകടത്തില്‍; ഇലട്രോണിക്ക് ഉപകരണങ്ങളുടെ പൊട്ടിത്തെറിയില്‍ ഞെട്ടി ഹിസ്ബുള്ള; വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 14 കടന്നു

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്