മഞ്ജിമ മോഹന്റെ 'സംസം' അടക്കം 'ക്വീന്‍' റീമേക്ക് ചിത്രങ്ങള്‍ ഒ.ടി.ടി റിലീസിന്

കങ്കണ റണൗട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ക്വീനിന്റെ തെന്നിന്ത്യന്‍ റീമേക്ക് ചിത്രങ്ങള്‍ ഒടിടി റിലീസിനൊരുങ്ങുന്നു. മഞ്ജിമ മോഹന്‍ നായികയായ “സംസം” അടക്കമുള്ള ചിത്രങ്ങളാണ് ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹം മുടങ്ങിയതോടെ പാരീസില്‍ ഒറ്റയ്ക്ക് ഹണിമൂണിന് പോകുന്ന യുവതിയുടെ കഥയാണ് ക്വീന്‍ പറയുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പായ “പാരീസ് പാരീസ്” ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. തെലുങ്കു വേര്‍ഷന്‍ “ദാറ്റ് ഈസ് മഹാലക്ഷ്മി”യില്‍ തമന്നയാണ് നായികയാവുന്നത്. പാറുള്‍ യാദവ് ആണ് “ബട്ടര്‍ഫ്‌ളൈ” എന്ന ചിത്രത്തില്‍ വേഷമിടുന്നത്. ഈ ചിത്രങ്ങളുടെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

ഈ ചിത്രങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തിരക്കഥ അതുപോലെ തന്നെ ആയിരിക്കും എന്നാല്‍ തെന്നിന്ത്യന്‍ രീതികള്‍ പിന്തുടരാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് കാജല്‍ അഗര്‍വാള്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. അതേസമയം, ആവേശത്തോടെയാണ് ചിത്രം ചെയ്തതെന്നാണ് തമന്ന പറയുന്നത്.

“”ആവേശകരമായ പ്രൊജക്റ്റ് ആണിത്. കൂടാതെ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന റോളുകള്‍ ചെയ്യാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഒറിജിനല്‍ ചിത്രത്തിന്റെ മാജിക് പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ ഫ്രെയിം ടു ഫ്രെയിം റീമേക്ക് ആയി കാണരുത്”” എന്നാണ് തമന്ന പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ