എന്റെ സുബ്ബു പോയി; അവസാന നിമിഷത്തെ ചിത്രവുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങി നിന്ന സുബ്ബലക്ഷ്മി ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സുബ്ബലക്ഷ്മിയുടെ കൂടെയുള്ള ആവാസന്ന നിമിഷം പങ്കുവെച്ചിരിക്കുകയാണ് പേരക്കുട്ടിയും നടി താര കല്ല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ്.

“എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വർഷമായി എന്റെ കരുത്തും സ്നേഹവും. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി,” എന്നാണ് സൗഭാഗ്യ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇന്നലെ രാത്രി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2002ല്‍ രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സംസ്‌കാരം ഇന്നു നടക്കും. പരേതനായ കല്യാണരാമന്‍ ആണ് ഭര്‍ത്താവ്. നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാണ്‍, ഡോ.ചിത്ര, കൃഷ്ണമൂര്‍ത്തി എന്നിവര്‍ മക്കളാണ്.

ജവഹര്‍ ബാലഭവനില്‍ 27 വര്‍ഷം സംഗീതാധ്യാപികയായി ജോലി നോക്കി. വിരമിച്ച ശേഷം ഹോര്‍ലിക്‌സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് കാമറയുടെ മുന്നിലെത്തുന്നത്. തുടര്‍ന്ന് കല്യാണരാമന്‍, പാണ്ടിപ്പട, രാപ്പകല്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം