പ്രണയത്തിന്റെ മഞ്ഞക്കടലില്‍ സൗഭാഗ്യയും അര്‍ജുനും; ഹല്‍ദി ചിത്രങ്ങള്‍

സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുകയാണ്. അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍. വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ബന്ധുക്കളും സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് ആഘോഷമാക്കിയ ഈ ദിവസം ഒരിക്കലും മറക്കാനാവില്ലെന്ന് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു.

മഞ്ഞ സാരിയും ചുവപ്പ് ബ്ലൗസുമായിരുന്നു സൗഭാഗ്യയുടെ വേഷം. മഞ്ഞ ഷെര്‍വാണിയാണ് വരന്‍ അര്‍ജുന്‍ സോമശേഖര്‍ ധരിച്ചത്. പ്രണയാര്‍ദ്രമായ ഇവരുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. ചടങ്ങില്‍ പങ്കെടുത്തവരുടെയും കോസ്റ്റ്യൂം തീം മഞ്ഞയായിരുന്നു. നേരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. “എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി” എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചത്.

https://www.instagram.com/p/B8tychFAz-7/?utm_source=ig_web_copy_link

https://www.instagram.com/p/B8tyjmtAyMN/?utm_source=ig_web_copy_link

https://www.instagram.com/p/B8tynuFgijq/?utm_source=ig_web_copy_link

https://www.instagram.com/p/B8txnUvAIf3/?utm_source=ig_web_copy_link

https://www.instagram.com/p/B8ts7_nA3L0/?utm_source=ig_web_copy_link

മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് സൗഭാഗ്യയുടെ വിവാഹം.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം