അന്തരിച്ച പ്രശസ്ത ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യന്റെ ശബ്ദം അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുനഃസൃഷ്ടിച്ചതിൽ പരാതിയുമായി എസ്പിബിയുടെ കുടുംബം.
എസ്പിബിയുടെ മകൻ എസ്പി കല്ല്യാൺ ചരണാണ് തെലുങ്ക് ചിത്രം കീട കോള എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംഗീതസംവിധായകനും നോട്ടീസ് അയച്ചിരിക്കുന്നത്.
അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിർത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് തടസ്സങ്ങളില്ലെന്നും, എന്നാൽ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കുടുംബത്തിന്റെ സമ്മതമില്ലാതെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും കുടുംബം വ്യക്തമാക്കി.
2023 നവംബര്‍ 28ന് ഒരു അഭിമുഖത്തിനിടെയാണ് കീട കോളയുടെ സംഗീത സംവിധായകന്‍ എഐ വഴി എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിച്ച വിവരം വെളിപ്പെടുത്തിയത്