'സ്ഫടികം' റീലോഡിംഗ്; മോഷന്‍ പോസ്റ്റര്‍ പുറത്ത്

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെയ്ക്കുന്ന, മുണ്ടൂരി തല്ലുന്ന ആടുതോമയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വിലസുന്നുണ്ട്. ചിത്രത്തിന്റെ റീ റിലീസ് ഭദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം പുറത്തിറങ്ങി ഇന്ന് 25 വര്‍ഷം തികയുമ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകന്‍ ഭദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ആടുതോമയ്‌ക്കൊപ്പം ചിറകുവിരിച്ച് നില്‍ക്കുന്ന കഴുകനാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “കൊറോണ വൈറസ് ജാഗ്രതയിലും ഭയത്തിലും ജനം കഴിയുകയല്ലേ? ഇപ്പോഴത്തെ ഈയൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്യണോയെന്നു മോഹന്‍ലാല്‍ സംശയത്തോടെ ചോദിച്ചിരുന്നു. എന്നിരുന്നാലും ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് രാജ്യത്തെ എല്ലാവരും തന്നെ വീടുകളില്‍ ഒന്നായി കഴിഞ്ഞു കൂടുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പോസ്റ്റര്‍ ലോഞ്ച് മാറ്റിവെയ്ക്കേണ്ട കാര്യമില്ലെന്നു തോന്നി. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ അടുത്ത പോസ്റ്റര്‍ പുറത്തിറങ്ങും.” ഭദ്രന്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

4 കെ എന്ന സാങ്കേതിക വിദ്യയുടെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെയാണ് സിനിമയെത്തുന്നത്. 2 കോടി രൂപയാണ് അതിനു വേണ്ടി ചെലവായിരിക്കുന്നത്. ഇപ്പോള്‍ 30 ശതമാനം പണികള്‍ പൂര്‍ത്തിയായി. ചെന്നൈയിലെ പ്രസാദ് ലാബിലാണ് റിസ്റ്റോറേഷന്‍ പണികള്‍ നടക്കുന്നത്. ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. ഇനി കൊറോണ കെടുതികള്‍ കഴിഞ്ഞ ശേഷമാകും തുടര്‍ ജോലികള്‍.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍