പുതിയ സിനിമ കാണുന്നത് പോലെ; സ്ഫടികത്തെ കുറിച്ച് എം.എം. മണി

4കെ ഡോള്‍ബി അറ്റ്മോസ് മികവില്‍ റീറിലീസിനെത്തിയ ‘സ്ഫടികം’ കണ്ട് മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍. തങ്ങള്‍ക്ക് ഒരു പുതിയ സിനിമ കാണുന്ന അനുഭവമാണ് ലഭിച്ചതെന്ന് അവര്‍ പറയുന്നു.

ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ പ്രദര്‍ശനം കാണുന്നതിനായി മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ എത്തിയിരുന്നു. പുതിയൊരു സിനിമ കാണുന്ന പ്രതീതി സമ്മാനിക്കുന്നുണ്ട്, പഴയതിലും കുറെ കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയ എം.എം. മണി പ്രതികരിച്ചത്.

28 വര്‍ഷത്തെ ഇടവേളക്ക് ശേഷം പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹന്‍ലാല്‍ – ഭദ്രന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘സ്ഫടികം’ വീണ്ടും തിരശ്ശീലയിലെത്തിയത്. സിനിമയുടെ തനിമ മിനിമം മൂന്ന് വര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഭദ്രന്‍ പറഞ്ഞു.

1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാവുന്നത്.

ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

Latest Stories

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...