പ്രഭാസ് വളരെ കൂളാണ്, ഞങ്ങള്‍ പെട്ടെന്ന് അടുത്തു; 'സാഹോ' അമ്പരിപ്പിക്കുമെന്ന് ശ്രദ്ധ കപൂര്‍

ബ്രഹ്മാണ്ഡ ചിത്രമായ “ബാഹുബലി”ക്ക് ശേഷം പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ “സാഹോ”ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഭാസിനോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറും. പ്രഭാസ് വളരെ കൂളാണ്, ആദ്യമായി കാണുകയാണെങ്കിലും ഞങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ഒരു സൗഹൃദാന്തരീക്ഷം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് ശ്രദ്ധ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

കൂടാതെ തങ്ങള്‍ക്ക് നല്ല ഭക്ഷണം കിട്ടിയെന്നും താരം പറയുന്നു. “ചിത്രീകരണ സമയത്ത് നല്ല അന്തരീക്ഷമായിരുന്നു. സെറ്റിലും എല്ലാവരും കൂളായിരുന്നു. പ്രഭാസ് ജോലിയും ജീവിതവും ഒരു പോലെ ശ്രദ്ധിക്കുന്ന ആളാണ്. ഞങ്ങളെല്ലാവരും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹോ തീര്‍ച്ചയായും നിങ്ങളെ അമ്പരപ്പിക്കും” എന്ന ശ്രദ്ധ കൂട്ടിച്ചേര്‍ക്കുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ആഗ്സ്റ്റ് 30ന് സാഹോ പ്രദര്‍ശനത്തിനെത്തും. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ