ശ്രീ ഗോകുലം മൂവീസ് ബോളിവുഡിലേക്ക്; റിലീസിന് മുന്നേ ഉടലിന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചു

മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലേക്ക്. മെയ് 20ന് റിലീസ് ആകുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ആദ്യം ചെയ്യുക. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ദ്രന്‍സ്,ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ആണ്.

‘ഉടല്‍ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്’ ഗോകുലം ഗോപാലന്‍ പറഞ്ഞു.

ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. അവരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല്‍ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.

റിലീസിന് മുന്നേ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടല്‍. ചിത്രത്തിന്റെ ടീസര്‍ യൂട്യുബില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. സോഷ്യല്‍ മീഡിയയിില്‍ ഇപ്പോഴും തരംഗമാണ് ടീസര്‍. ഇന്ദ്രന്‍സിന്റെ ഏറെ വ്യത്യസ്തമായ വേഷമാണ് ഉടലിലേത്. മെയ് 20നാണ് ചിത്രം റിലീസ് ആകുന്നത്.

Latest Stories

CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

സഹാറ മേഖലയിലെ മൊറോക്കോയുടെ സ്വയംഭരണ പദ്ധതി; സ്പെയിൻ പിന്തുണ പുതുക്കുന്നുവെന്ന് മൊറോക്കോ

ശനിയാഴ്ച 10 മണിക്ക് ഇങ്ങ് എത്തിയേക്കണം; ഷൈനിന് വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പൊലീസ്

ഈ ഒരു ഒറ്റ ഗുളിക മതി, ജീവിതം മാറി മറിയാന്‍; അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; എലി ലില്ലിയുടെ ഗുളിക ഇന്ത്യയിലെത്തുന്നു

ഷൈനിന് വിലക്ക്? കടുത്ത നടപടികളിലേക്ക് 'അമ്മ'; നേരിട്ട് ഹാജരായി വിശദീകരണം നല്‍കുമെന്ന് നടന്‍

IPL 2025: വിരാട് കോഹ്ലി ഇല്ല, കെഎല്‍ രാഹുല്‍ ലിസ്റ്റില്‍, ഐപിഎല്‍ 2025ലെ എറ്റവും മികച്ച 10 ബാറ്റര്‍മാര്‍ ആരെല്ലാമാണെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

സര്‍ജറി ഒന്നിന് ഒന്ന് ഫ്രീ; മകന്റെ ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ കാത്തിരുന്നു; പിതാവിനും ശസ്ത്രക്രിയ നടത്തി കോട്ട മെഡിക്കല്‍ കോളേജ്

ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്ത് 'ഉര്‍വശി അമ്പല'മുണ്ട്, എന്റെ പേരില്‍ തെന്നിന്ത്യയിലും ഒരു അമ്പലം വേണം: ഉര്‍വശി റൗട്ടേല

'നിരപരാധിയായിരുന്നു..എന്നിട്ടും'; ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന സംഘപരിവാർ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി റഷ്യ