26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. . നടി ഭാവനയെ മുഖ്യാതിഥിയായി ക്ഷണിച്ചതായിരുന്നു ഇതിനു കാരണം.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍, നാല് അതിഥികളായിരുന്നു ഉണ്ടായിരുന്നത്. ഐ.എസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരായിരുന്നു ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം.
ഇപ്പോഴിതാ, ഭാവനയെ ക്ഷണിച്ച സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കുന്നവര്‍ എന്തുകൊണ്ടാണ് അനുരാഗ് കശ്യപിനെ ക്ഷണിച്ച തീരുമാനത്തെ വിമര്‍ശിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരരാണ് ഈ സംശയമുന്നയിച്ചിരിക്കുന്നത്. ഭാവനയെ മുഖ്യാതിഥി ആക്കിയ അതേ ചടങ്ങില്‍ തന്നെ, സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെയും മുഖ്യാതിഥിയായി കേരള സര്‍ക്കാര്‍ ക്ഷണിച്ചത് എന്തിനാണെന്നും ആര്‍ക്കും ഇതിനെതിരെ പ്രതിഷേധമൊന്നും ഇല്ലേ എന്നും ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു.
Read more
‘അഭിനയരംഗത്തേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയനടി ഭാവനയെ മുഖ്യാതിഥി ആക്കിയ അതേ ചടങ്ങില്‍ തന്നെ സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെയും മുഖ്യാതിഥിയായി കേരള സര്‍ക്കാര്‍ ക്ഷണിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ആര്‍ക്കും പ്രതിഷേധം ഒന്നുമില്ലേ? ഡബ്ള്യുസിസി ഒക്കെ ഇപ്പോഴും ഉണ്ടോ?’, ശ്രീജിത്ത് പണിക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.