മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ എത്തിയ ആറാട്ടിന് തിയേറ്ററുകളില്‍ നിന്നും ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തെ പരിഹസിച്ച് വര്‍ഗീയപരമായി വായിക്കപ്പെടാം എന്ന രീതിയില്‍ പോസ്റ്റ് പങ്കുവച്ച രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ച് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ഇരുവരും പങ്കുവച്ച പോസ്റ്റുകള്‍ ശ്രദ്ധ നേടുകയാണ്.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്:
ആറാട്ട് സില്‍മ കണ്ടു. കൊള്ളൂല്ല. ഹിന്‍ദു മാടെംപിയായി മോഗെന്‍ലാല്‍ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെന്‍ലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെന്‍ എന്ന അര്‍ത്തത്തില്‍ ഉള്ള ഗോപെന്‍ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സില്‍മയില്‍ ഒളിച്ചെകഡത്താനുള്ള കുല്‍സിദ സ്രമമാണെന്ന് കരുദാം. ശുദ്ത്ത ഹിന്‍ദുത്തയും ന്യൂനപശ്ശ വിരുത്തതയുമാണ് സില്‍മ മുയ്മന്‍.
മോഗെന്‍ലാല്‍ ഒരു അവദാരം ആണെന്ന് സായ്ഗുമാര്‍ പറയുന്നുണ്ട്. ഇതും ഹിന്‍ദു ദെയ്വത്തെ ഒളിച്ചു കഡെത്തലാണ്. അത് ക്രിഷ്‌ണെനാണോ ക്രിഷ്‌ണെന്റെ ചേട്ടന്‍ ബെലരാമനാണോ അതെന്നാണ് എന്‍ഡെ സംശെയം. കലെപ്പ കൊണ്ട് വില്ലെന്മാരെ അടിക്കുന്നെദില്‍ നിന്നും ബെലരാമെന്റെ ആയുദത്തെയും സില്‍മയില്‍ ഒളിച്ചു കഡെത്തിയിട്ടുണ്ട് എന്നു പറെയാം. കാറില്‍ യാത്ര ചെയ്യുന്‍പോല്‍ മോഗെന്‍ലാല്‍ കൈ നീട്ടി വഴിയെ പോഗുന്ന ഒരു മുസിലീം പയ്യെനെ തട്ടുന്ന ഒരു ശീന്‍ ഉന്‍ഡ്.
അത് തട്ടലല്ല, മര്‍ദെനമാണ്. നല്ല ഒന്നാംദരം ന്യൂനപശ്ശ മര്‍ദെനം. മുസിലീമായ ഏയാര്‍ റെഹിമാനെ എന്‍ദിനാണ് ജോശ് പ്രകാശിന്റെ മുദലക്കോട്ടെയില്‍ കൊണ്ടുപോകുന്നത്? ന്യൂനപശ്ശത്തെ ആക്രെമിക്കാന്‍ വേന്‍ഡിയല്ലേ? സില്‍മയില്‍ സവെര്‍ണ ഹിന്‍ദു പ്രതീകങ്ങെള്‍ ദാരാളെം ഉപയോഗിച്ചിട്ടുന്‍ഡ്. തറവാഡും തൊളസിത്തറയും തെയ്യവും തിറയും കദഗളിയും കൈരളിപ്പയെറ്റുമൊക്കെ എമ്പാഡും കാണിച്ചിട്ടുന്‍ഡ്. ആറാട്ട് എന്ന പേരുതന്നെ ഹിന്‍ദുത്തയുടെ ഒളിച്ചുകഡത്തല്‍ അല്ലേ?
പിന്നെ മോഗെന്‍ലാലിന്റെ അബിനെയം പോരാ. പുള്ളിയൊക്കെ ഈ പരിപാഡി നിര്‍ത്തേന്‍ഡ സമെയം കയിഞ്ഞു. പഗുതി കയിഞ്ഞപ്പോള്‍ ഓളും ഞാനും ഇറങ്ങിപ്പോന്ന്. റിവ്യൂ എയ്തിയത്, ജാദബേദന്‍ എംബ്‌റാംദിരി, മേമനെ ഇല്ലം, കോയിക്കോട് ജില്ല, തിരുവനെന്തപുരം പി ഓ, പഞ്ചാബ്
ശ്രീജിത്ത് പെരുമനയുടെ മറുപടി പോസ്റ്റ്:
ഒരു സിനിമയിറങ്ങി അത് പ്രേക്ഷകരില്‍ സൃഷ്ടിച്ച ആസ്വാദനത്തെ വിലയിരുത്തുന്നതിനു മുന്‍പ് ആ കലാസൃഷ്ടിയെയും, അതിലെ കഥാപാത്രങ്ങളുടെയും കാവി കോണകം തിരയുന്ന തീട്ട സംഘികളാണ് ഈ നാടിന്റെ ശാപം. കുലം മുടിക്കുന്ന സംഘികള്‍ സ്‌പോര്‍ട്ട്‌സിലും, ഗെയിംസിലും, ക്രിക്കറ്റിലും തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിലും സിനിമയിലും വരെ വെറുപ്പും മതവും കലര്‍ത്തി കലാപം സൃഷ്ടിക്കാന്‍ തുടങ്ങിയ ശേഷമാണ് കലകളില്‍ വരെ വിദ്വേഷം കടന്നുവന്നിട്ടുള്ളത്…
യുദ്ധം വരുമ്പോഴും, ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് കളി ഉള്ളപ്പോഴും, മറ്റുള്ളവര്‍ ബീഫ് കഴിക്കുമ്പോഴും മാത്രം വിജ്രംഭിക്കുന്ന സംഘികളുടെ പൊതുബോധം അന്നും ഇന്നും എന്നും മുസ്ലീങ്ങള്‍ക്ക് എതിരാണ് എന്നതാണ് ഒരു കലാകാരന്റെ സിനിമയെചൊല്ലി പോലും നടക്കുന്ന ഈ വംശീയ വര്‍ഗീയ വേട്ടക്ക് കരണം. പറഞ്ഞുവന്നത് സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങള്‍ക്ക് മാനവ സ്‌നേഹം എന്നോ, മനുഷ്യത്വം എന്നോ ഒന്നില്ല. സിനിമയായാലും കൊറോണയായാലും, ക്രിക്കറ്റായാലും വര്‍ഗീയത നക്കികുടിക്കുന്ന വര്‍ഗ്ഗമാണവ.
പശുവിനെ കാണുമ്പോഴും, ചാണകം കാണുമ്പോഴും രാജ്യസ്‌നേഹം ഉണരുന്ന ഗോഡ്സെ കുഞ്ഞുങ്ങളെപോലെ അല്ല മനുഷ്യരുടെ നിലപാടുകള്‍ എന്ന് പണിക്കര്‍മാര്‍ മനസിലാക്കിയാലും. അത് മനസ്സിലാക്കണമെങ്കില്‍ ഗോഡ്സെ കുഞ്ഞുങ്ങള്‍ ജന്മങ്ങള്‍ പലതും ഇനി ജനിച്ച് മരിച്ച് മനുഷ്യരായി ജനിക്കേണ്ടിയിരിക്കണം… തലയില്‍ തീട്ടം പേറുന്ന സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങളുടെ അണ്ഡകടാഹത്തിലാണ് യഥാര്‍ത്ഥത്തില്‍ മാനവികതയുടെ ആറാട്ടുകള്‍ നടത്തേണ്ടത് ?? മാനവികതയില്‍ പന്നിപ്പടക്കം വെച്ച് പൊട്ടിക്കുന്ന ചെറ്റകള്‍.