മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിലെ തൊണ്ടി മുതലിനു എങ്ങനെ ‘അനധികൃതമായി ‘ ആനക്കൊമ്പ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു വെന്ന് അഡ്വ ശ്രീജിത്ത് പെരുമ. സോഷ്യല്‍ മീഡിയയില്‍ ആനകൊമ്പിലെ ആട്ടിമറിയും ഒന്നാം പ്രതി മോഹന്‍ലാലും എന്ന തലക്കെട്ടോടെ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.
ആനകൊമ്പിലെ ആട്ടിമറിയും ഒന്നാം പ്രതി മോഹന്‍ലാലും..
റെയ്ഡ് നടത്തി തൊണ്ടിമുതല്‍ കണ്ടെടുത്ത് 7 വര്‍ഷം തടവ് കിട്ടാവുന്ന ഒരു കുറ്റകൃത്യത്തില്‍ ഒന്നാം പ്രതിയാക്കപ്പെട്ട മോഹന്‍ലാലിനെ 50 മാസം അഥവാ 4 വര്‍ഷക്കാലം അറസ്റ്റ് ചെയ്യാതെ, ജാമ്യമില്ലാതെ അവരോധിച്ച കഥയുടെ ബാക്കിപത്രം ഇങ്ങനെ..,
ഭാഗം B-
മോഹന്‍ലാലിന്റെ കേസിലെ തൊണ്ടി മുതലിനു എങ്ങനെ ‘അനധികൃതമായി ‘ ആനക്കൊമ്പ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു ??
?? ഉടമസ്ഥ സര്‍ട്ടിഫിക്കറ്റൊ, ലൈസന്‍സോ, അനുമതിയോ ഇല്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിനു ഫോറസ്റ്റ് കേസ് FIR നമ്പര്‍ 14/2012 രജിസ്റ്റര്‍ ചെയ്ത ശേഷം ഒന്നാം പ്രതിയായ മോഹന്‍ലാല്‍ തന്റെ അനധികൃത ആനക്കൊമ്പുകള്‍ക്ക് owner certificate അഥവാ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം വന്യജീവി വകുപ്പിന് അപേക്ഷ കത്ത് നല്‍കുന്നു.
അതായത് നിയമവിരുദ്ധമായി ലഭിച്ച ആനകൊമ്പുകള്‍ക്ക് പിടിക്കപ്പെട്ടപ്പോള്‍ ലൈസന്‍സിന് അപേക്ഷിക്കുന്നു.
കത്ത് കിട്ടിയ പാതി കിട്ടാത്ത പാതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മോഹന്‍ലാലിനും സംസ്ഥാനത്തിനും മറുപടി നല്‍കുന്നു. മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് ആനകൊമ്പുകള്‍ നട്ടാനയുടേത് ആയതിനാല്‍ കേന്ദ്രത്തിനു ഇടപെടാന്‍ സാധിക്കില്ലെന്നും മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിനെയും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയും സമീപിക്കാമെന്ന് അറിയിച്ചുകൊണ്ട് 29.04.2015നു F. No. 1-7/2015/wl നമ്പര്‍ മറുപടി സര്‍ക്കാരിനും, മോഹന്‍ലാലിനും നല്‍കുന്നു.
അതായത് ഒരു കുറ്റകൃത്യത്തിലെ ഒന്നാം പ്രതിക്ക് വേണ്ടി കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍.
കേന്ദ്ര ശുപാര്‍ശ കത്ത് കിട്ടേണ്ട താമസം അന്നത്തെ വനം മന്ത്രിയുടെ ശുപാര്‍ശയുമൊക്കെ കൊഴുത്തപ്പോള്‍ മോഹന്‍ലാല്‍ 01-06-2015 വീണ്ടും ഒരു കത്ത് സര്‍ക്കാരിന് നല്‍കുന്നു. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഫോറസ്റ്റ് കേസുണ്ടെന്നതൊന്നും കേട്ടതായി പോലും നടക്കാതെ Letter No. BDC -2-504/2014 കത്തുകള്‍ 17-10-2015നും 14-12-2015 നും കേരള വനം വന്യജീവി വകുപ്പിനും വകുപ്പ് സെക്രട്ടറിക്കും നല്‍കുന്നു.
മാത്രവുമല്ല എന്റെ സുഹൃത്തുക്കളുടെ പേരിലുള്ള ആണകൊമ്പ് ലൈസന്‍സ് എന്റെ പേരിലേക്ക് മാറ്റിത്തരണമെന്ന മോഹന്‍ലാലിന്റെ അപേക്ഷ കണ്ട് മനസ്സലിഞ്ഞ വനം വന്യജീവി വകുപ്പ്
പിന്നെ ഒന്നും ആലോചിച്ചില്ല അനധികൃത ആനക്കൊമ്പ് കേസ് എടുത്ത അതേ വകുപ്പ് വനം വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 16.12.2015 നു മോഹന്‍ലാലിന്റെ പേരില്‍ ആനകൊമ്പുകള്‍ ഉടമസ്ഥ അവകാശം നല്‍കി പ്രഖ്യാപിക്കാനുള്ള ഒരു മാസം അനുവദിച്ച് ഉത്തരവ് ഇറക്കി. (ഉത്തരവ് ഇതോടൊപ്പം )അതില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്‌കൊണ്ടാണ് എന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് സര്‍ക്കാര്‍ മോഹന്‍ലാലിന്റെ അപേക്ഷ പരിഗണിക്കണം എന്ന് മാത്രമാണ് എന്നത് മറ്റൊരു സത്യം.
അപ്പോള്‍ എല്ലാം ഓക്കേ ആയി, കേസൊക്കെ അവിടെ നില്‍ക്കട്ടെ മോഹന്‍ലാല്‍ ഉടന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ്‌ലൈഫ് ) നു 3000 രൂപ അടച്ച രസീതുമായി തന്റെ ഫ്രണ്ടിന്റെ ആനകൊമ്പുകള്‍ തന്റെ പേരിലാക്കി മാറ്റാന്‍ അപേക്ഷ നല്‍കി.
(പകര്‍പ്പ് ഇതോടൊപ്പം )
ഒരു വശത്ത് ആനക്കൊമ്പ് കൈവശം വെച്ചതിനു ജാമ്യമില്ല കേസെടുത്തു കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണം നടക്കവേ മറുവശത്ത് അതേ വനം വകുപ്പും ഫോറസ്റ്റ് വൈല്‍ഡ്‌ലൈഫ് മേധാവിയും അതേ തൊണ്ടിമുതലായ ആനകൊമ്പിന് ലൈസന്‍സ് നല്‍കി ആത്മരതിയടയുന്നു എത്ര മനോഹരമായ കാഴ്ച.
ഒടുവില്‍ കേസുകള്‍ നിലനില്‍ക്കേ കോടതി വിചാരണ നടത്തുന്നതിന് മുന്‍പ് 16.12.2016 നു ഒന്നാം പ്രതികയുടെ തൊണ്ടി മുതലായ എല്ലാ ആനകൊമ്പുകള്‍ക്കും വന്യജീവി നിയമം 40(4) പ്രകാരം ഓണര്‍ഷിപ്പ് ലൈസന്‍സ് നല്‍കി PCCF മേധാവി G ഹരികുമാര്‍ ഇഫ്സ്സി ഉം വനം വകുപ്പും മാതൃകയായി..
അപ്പോഴും ഡ്രസിങ് ടേബിളില്‍ സ്ഥാപിച്ച ആനകൊമ്പുകള്‍ നട്ടാനയുടേതാണോ, കാട്ടാനയുടെതാണോ എന്ന് ആ ലൈസന്‍സിലും വ്യക്തമല്ല. ഇനി കാട്ടനയുടേതാണോ എന്നൊന്നും അന്വേഷിക്കാന്‍ വനം വകുപ്പിന് സമയം കിട്ടിയില്ല എന്ന് തോന്നുന്നു. കാട്ടിലെ ഉറുമ്പിനെ ചവിട്ടി പോയതിനു ജയിലില്‍ ഉണ്ട തിന്നു കഴിയുന്ന സാധാരക്കാര്‍ക്ക് നല്ല നമസ്‌കാരം.
1961 ലെ കേരളം ഫോറസ്റ്റ് ആക്റ്റ്പ്ര വകുപ്പ് 69 പ്രകാരം ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് മാത്രമാണ് എന്നിരിക്കെ എങ്ങനെയാണ് അനധികൃതമായി കൈവശം വെച്ച അനധികൃത ആനക്കൊമ്പുകള്‍ക്ക് ഫോറസ്റ്റ് വകുപ്പ് മുന്‍കാല പ്രാബല്യത്തില്‍ ഐ റിപ്പീറ്റ് മുന്‍കാല പ്രാബല്യത്തില്‍ 2011ല്‍ അനധികൃതമാണെന്നും ലൈസന്‍സില്ല എന്നും കണ്ടെത്തിയ ആണകൊമ്പുകള്‍ക്ക് 5 വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്ല ല്‍ ലൈസന്‍സ് നല്‍കുക ?
അടുത്ത ഭാഗത്ത് :-
നിലവില്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് കൊമ്പ് കേസിന്റെ അവസ്ഥയെന്ത് ??കോടതികളില്‍ നടക്കുന്നതെന്ത് ??
തുടരും…
അഡ്വ ശ്രീജിത്ത് പെരുമന