'ആരോപണത്തിന് മറുപടി പറയാന്‍ ബാദ്ധ്യസ്ഥനാണ്, അതിനു ശേഷം പോരെ പ്രൊമോഷന്‍?'; കമന്റിന് മറുപടിയുമായി ശ്രീകാന്ത് വെട്ടിയാര്‍

തന്റെ പുതിയ സിനിമ ‘ഉസ്‌കൂളി’ന്റെ പോസ്റ്റര്‍ പങ്കുവച്ച വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് വിമര്‍ശനം. മീടു ആരോപണത്തെ തുടര്‍ന്ന് നടന് ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

ഉസ്‌കൂള്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിന് താഴെ വന്ന ചില കമന്റുകള്‍ക്ക് നടന്‍ മറുപടിയും കൊടുക്കുന്നുണ്ട്. ”താങ്കളെ കുറിച്ച് ഉയര്‍ന്ന ആരോപണത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷന്‍” എന്നായിരുന്നു ഒരു കമന്റ്.

”കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തില്‍ ഒന്നും പറയാനില്ല” എന്നാണ് ശ്രീകാന്തിന്റെ മറുപടി. നടനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകള്‍ക്കൊപ്പം പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.

അതേസമയം, കവി ഉദ്ദേശിച്ചത് എന്ന ആസിഫ് അലി ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉസ്‌കൂള്‍. ഈ വര്‍ഷം റിലീസ് ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ ശ്രീകാന്ത് വെട്ടിയാര്‍ എത്തിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

Latest Stories

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ

സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൂരത; പത്തനംതിട്ട പീഡനക്കേസില്‍ 43 പ്രതികള്‍ അറസ്റ്റില്‍