എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് തുടങ്ങിയ സൗഹൃദം; ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി

എസ്.പി ബാലസുബ്രമണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മലയാളത്തില്‍ 120 ഓളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചത്. അതില്‍ ഏറെയും എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. എന്നാല്‍ ഗായകന്‍- ഗാനരചയിതാവ് എന്ന ബന്ധം മാത്രമല്ല എസ്പിബിക്കും ശ്രീകുമാരന്‍ തമ്പിക്കും ഇടയിലുള്ളത്. എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് തുടങ്ങിയ ബന്ധമാണ് ഇവര്‍ക്കിടയില്‍.

സുഹൃത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. മദ്രാസ് ഐഐടിയില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായിരുന്നു ബാലു. അദ്ദേഹം എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയില്ല. താന്‍ പഠിച്ച് പാസായെങ്കിലും തന്റെ നിയോഗവും സിനിമ തന്നെയായിരുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി മനോരമ ഓണ്‍ലൈനോട് പറയുന്നത്.

യോഗമുള്ളവള്‍ എന്ന സിനിമയിലെ ഗാനം പാടാനായി എസ്പിബിയെ വിളിച്ചതും അന്നത്തെ അനുഭവങ്ങളും ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചു. ആര്‍. കെ ശങ്കര്‍ സംഗീതം നിര്‍വ്വഹിക്കുന്ന “”നീലസാഗര തീരം”” എന്ന ഗാനം പാടാനായാണ് എസ്പിബി എത്തിയത്. ബാലുവിന്റെ ഉച്ചാരണം ശരിയാക്കാനായി ശേഖറിന്റെ വീട്ടില്‍ ഒത്തുകൂടി.

ഓരോ വാക്കും പറഞ്ഞു പഠിപ്പിച്ചാണ് ആ പാട്ട് ശരിയാക്കിയത്. തുടര്‍ന്ന് പ്രേമം എന്നൊരു ഗാനം കൂടെയുണ്ടായി. അതിന് ശേഷം, മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ പടം മുന്നേറ്റത്തില്‍ പാടി. “”ചിരി കൊണ്ടു പൊതിയും മൗന ദുഃഖങ്ങള്‍”” എന്നുള്ള പാട്ടായിരുന്നു അത്. ശ്യാമിന്റെ സംഗീതത്തില്‍ ബാലു അതിമനോഹരമായി ആ ഗാനം പാടി എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ