മലയാളി മോഡലിനെ അങ്ങനെ വിടാന്‍ ചാന്‍സ് ഇല്ല, ഫോട്ടോ ഓഫീസില്‍ വച്ച് രാം ഗോപാല്‍ വര്‍മ്മ; വൈറല്‍

മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ ചിത്രം തന്റെ ഓഫീസില്‍ വച്ച് രാം ഗോപാല്‍ വര്‍മ്മ. ഹൈദരാബാദുള്ള ആര്‍ജിവിയുടെ ഡെന്‍ എന്ന ഓഫീസിലാണ് തന്റെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കൊപ്പം ശ്രീലക്ഷ്മിയുടെ ചിത്രവും വച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫര്‍ അഘോഷ് വൈഷ്ണവ് ആണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

ശ്രീലക്ഷ്മിയുടെ റീല്‍ പങ്കുവച്ച് ഈ പെണ്‍കുട്ടി ആരാണ്, തന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നു എന്നുള്ള ആര്‍ജിവിയുടെ ട്വീറ്റുകള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ തന്റെ എക്‌സ് അക്കൗണ്ടില്‍ ശ്രീലക്ഷ്മിയുടെ ഒരുപാട് ചിത്രങ്ങള്‍ ആര്‍ജിവി പങ്കുവച്ചിരുന്നു. ആര്‍ജിവി വിളിച്ചിരുന്നതായും നല്ല സിനിമ ആണെങ്കില്‍ അഭിനയിക്കുമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ഫോട്ടോഗ്രാഫര്‍ അഘോഷ് വൈഷ്ണവ് കഴിഞ്ഞ ദിവസം ഹൈദരാബാദ് എത്തി രാം ഗോപാല്‍ വര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ”ഈ ഇതിഹാസ സംവിധായകനൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ സാധിച്ചു. പറയാന്‍ വാക്കുകളില്ല. നല്ലൊരു മനുഷ്യന്‍ കൂടിയാണ് രാം ഗോപാല്‍ വര്‍മ.”

”എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലെ പുതിയ സ്ഥലത്തുകൊണ്ടുപോയി ലൈറ്റുകള്‍ ഓണ്‍ ചെയ്തപ്പോള്‍ അഘോഷ് വൈഷ്ണവം ഫോട്ടോഗ്രഫി പ്രിന്റ് ചെയ്തിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.”

”ശ്രീലക്ഷ്മി, ഡെന്‍ ഓഫിസില്‍ നിങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയത് തന്നെ നീ ഭാഗ്യവതിയായത് കൊണ്ടാണ്. പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുക” എന്നാണ് അഘോഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന