വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

വിജയ്-വെങ്കട് പ്രഭു ചിത്രം ‘ദ ഗോട്ടി’നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ് ശ്രീലീല.

ചിത്രത്തില്‍ ഒരു മുഴുനീള വേഷത്തിലേക്ക് ആയിരുന്നില്ല നടിയെ ക്ഷണിച്ചത്. ഒരു ഗാനരംഗത്തിലേക്ക് മാത്രം അഭിനയിക്കാനായിരുന്നു ശ്രീലീലയ്ക്ക് ഓഫര്‍ വന്നത്. എന്നാല്‍ തമിഴ് അരങ്ങേറ്റം ഒരു ഗാനരംഗത്തിലൂടെ വേണ്ടെന്നും മറിച്ച് ഒരു കഥാപാത്രം ആയിരിക്കണമെന്നുമായിരുന്നു ശ്രീലീലയുടെ നിലപാട്.

വിജയ് ചിത്രത്തോട് നോ പറഞ്ഞെങ്കിലും അജിത്ത് ചിത്രത്തിലൂടെ തമിഴിലേക്ക് ശ്രീലീല അരങ്ങേറ്റം കുറിക്കും. അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലേക്ക് എത്തുന്നത്. മെയ് അവസാനം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

അതേസമയം, വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്