ഐറ്റം ഡാന്‍സിനുമപ്പുറം; ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ

തന്റെ ഡാന്‍സ് കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ഒരുപാട് ആരാധകരെ നേടുന്ന താരമാണ് ശ്രീലീല. ‘പുഷ്പ 2’വിലെ കിസിക് ഗാനത്തോടെ ശ്രീലീല ഏറെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ അഭിനയത്തിലെ തിളക്കത്തേക്കാള്‍ ഉപരിയായി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രീലീല ജനഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. 23 വയസുകാരിയായ ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്.

ബൈ ടു ലവ് എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം. ഒരിക്കല്‍ താരം ഒരു ഓര്‍ഫനേജ് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുടെ അവസ്ഥ കണ്ടപ്പോള്‍ താരത്തിന് വലിയ സങ്കടമായി. ഇതോടെ രണ്ട് കുട്ടികളെ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

അങ്ങനെയാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത്. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് താരം ഈയൊരു ഒരു തീരുമാനം എടുത്തത്. 2022ല്‍ ആണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല.

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍കാരം എന്ന സിനിമയിലെ ‘കുര്‍ച്ചി മടത്തപെട്ടി’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് ശ്രീലീലയെ കൂടുതല്‍ പരിചയം. എന്നാല്‍ ഇതിന് മുമ്പേ മറ്റ് നിരവധി സിനിമകളില്‍ ശ്രീലീല നായികയായിരുന്നു. 2017ലെ തെലുങ്ക് ഹൊറര്‍ ചിത്രമായ ചിത്രാംഗദയിലൂടെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീലീല സിനിമാരംഗത്തേക്ക് എത്തുന്നത്.

2019ലെ കന്നഡ റൊമാന്റിക് ചിത്രമായ കിസ് എന്ന സിനിമയില്‍ നായികയായി ശ്രീലീല തന്റെ കരിയര്‍ ആരംഭിച്ചു. എംബിബിഎസ് ബിരുദം നേടിക്കൊണ്ട് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീലീല ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരം ആണെങ്കിലും മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തില്‍ കൂടിയാണ് താരം. അമേരിക്കയിലാണ് ശ്രീലീലയുടെ ജനനം.

അമ്മ സ്വര്‍ണലത ബാംഗ്ലൂര്‍ സ്വദേശിയായ ഗൈനക്കോളജിസ്റ്റും അച്ഛന്‍ സുരപനേനി സുധാകര റാവു ഇന്‍ഡസ്ട്രിയലിസ്റ്റുമാണ്. ബാംഗ്ലൂരിലാണ് ശ്രീലീല വളര്‍ന്നത്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശ്രീലീലയുടെ കുട്ടിക്കാലം പ്രശ്നഭരിതമായിരുന്നു. എന്നാല്‍ ശ്രീലീല പഠനത്തോടൊപ്പം തന്നെ സിനിമയിലും സജീവമായി.

പുഷ്പ 2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടുകയാണ് താരം. ചെറുപ്പം മുതല്‍ക്കെ ഭരതനാട്യം പഠിച്ചിട്ടുള്ളതും ശ്രീലീലയ്ക്ക് കരിയറില്‍ ഗുണം ചെയ്തിട്ടുണ്ട്. തെലുങ്കില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീലീല അധികം വൈകാതെ ബോളിവുഡിലും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍നിര നായകന്‍ വരുണ്‍ ധവാന്റെ നായികയായിട്ടായിരിക്കും ശ്രീലീലയുടെ ബോളിവുഡ് എന്‍ട്രി.

Latest Stories

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം