ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്

ശ്രീനാഥ് ഭാസി നായകനാകുന്ന ‘പൊങ്കാല’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. നായിക യാമി സോനയ്‌ക്കൊപ്പം കടപ്പുറത്ത് നടന്നു നീങ്ങുന്ന ശ്രീനാഥ് ഭാസിയുടെ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രമാണിത്. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊങ്കാല. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ദിയാ ക്രിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ, ബാബു രാജ്, ബിബിന്‍ ജോര്‍ജ്,സുധീര്‍ കരമന, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സാദിഖ്, റോഷന്‍ ബഷീര്‍, മാര്‍ട്ടിന്‍ മുരുകന്‍, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

പ്രൊഡ്യുസര്‍ ഡോണ തോമസ്, കോപ്രൊഡ്യൂസര്‍ – അനില്‍ പിള്ള, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ – പ്രജിത രാജേന്ദ്രന്‍, ജിയോ ജെയിംസ്, ഛായാഗ്രഹണം – ദീപു ചന്ദ്രന്‍, എഡിറ്റര്‍ – കബില്‍ കൃഷ്ണ, സംഗീതം – രഞ്ജിന്‍ രാജ്, കലാസംവിധാനം – ബാവ, മേക്കപ്പ് – അഖില്‍ ടി.രാജ്, കോസ്റ്റ്യും – ഡിസൈന്‍ സൂര്യാ ശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സെവന്‍ ആര്‍ട്‌സ് മോഹന്‍, പിആര്‍ഒ – മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – അമല്‍ അനിരുദ്ധ്, ഡിസൈനര്‍ – ആര്‍ട്ടൊ കോര്‍പ്പസ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ