വിലക്ക് തുടരുന്നതിനിടെ ഷൂട്ടിംഗ് ആരംഭിച്ചു; സോഹന്‍ സീനുലാല്‍ ചിത്രത്തില്‍ നായകനായി ശ്രീനാഥ് ഭാസി

വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കുമിടെ ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഏപ്രില്‍ 25ന് ആണ് ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗത്തെയും സിനിമാ സംഘടനകള്‍ വിലക്കിയത്. താരങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ശ്രീനാഥ് ഭാസിയെ പിന്തുണച്ചും പലരും രംഗത്തെത്തിയിരുന്നു. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന സിനിമയിലാണ് ശ്രീനാഥ് ഭാസി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ശ്രീനാഥ് ഭാസിയെ വച്ച് ഇനിയും സിനിമ എടുക്കുമെന്ന് നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരനും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കൊച്ചി നഗരാതിര്‍ത്തിയില്‍ ഡാന്‍സും പാര്‍ട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാര്‍ക്കിടയില്‍ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് അവതരിപ്പിക്കുന്നത്. സോഹന്‍ സീനുലാല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ലെന, സാജു നവോദയ, പുതുമുഖം ശ്രിന്ദ, നാരായണന്‍കുട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബിജിബാല്‍ സംഗീതവും, ബിനു കുര്യന്‍ ഛായാഗ്രഹണവും, വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ