ശ്രീനിവാസനും ധ്യാനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ഒന്നിക്കുന്നു; 'കുട്ടിമാമ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. കുട്ടിമാമ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി എം വിനുവാണ്. ഒരു പിടി മികച്ച എന്റെര്‍റ്റൈനെറുകള്‍ മലയാളത്തിന് സമ്മാനിച്ച വി എം വിനു എന്നും നല്ല സിനിമകളോട് കൂടെയുള്ള ഗോകുലം മൂവിസുമൊത്തു ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാകും ഈ ചിത്രം. ഒരു ഫാമിലി എന്റെര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

https://www.facebook.com/ActorDileep/photos/a.110631549100623/1765220200308408/?type=3&theater

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്ചര്‍സ് മെയ് രണ്ടാം വാരത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Latest Stories

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

IPL 2025: കാവ്യ ചേച്ചിക്ക് അറിയാമോ എന്നെ പത്ത് പേര് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് മുംബൈ കാരണമാ, അത് വിട്ടൊരു കളിയില്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്നവനാണ് ഞാന്‍

നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുത്; 2021 മുതല്‍ വികസനം ജനങ്ങള്‍ അറിഞ്ഞു തുടങ്ങി; വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി

MI VS SRH: ആ താരമില്ലായിരുന്നെങ്കിൽ എനിക്ക് പണി കിട്ടിയേനെ, മത്സരത്തിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സൂര്യകുമാർ യാദവ്

മുപ്പത് മണിക്കൂർ നീണ്ട മൗനം, ഒടുവിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

'മാസപ്പടിയിൽ മുഖ്യ ആസൂത്രക വീണ, പ്രതിമാസം 8 ലക്ഷം രൂപ അക്കൗണ്ടിലെത്തി'; എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

IPL 2025: ഞങ്ങളോട് മുട്ടാന്‍ ഇനി ആര്‍ക്കുമാവില്ല, മറ്റുളളവരൊക്കെ ഒന്ന് കരുതിയിരുന്നോ, തുടര്‍ച്ചയായ വിജയത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ

MI VS SRH: എടാ എതിരാളികളെ, ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളു, ഇതൊരു സാമ്പിൾ മാത്രം: ഹാർദിക് പാണ്ട്യ

പഹൽഗാം ഭീകരാക്രമണം; കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്, അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും