ശ്രീനിവാസനും ധ്യാനും ആദ്യമായി ഒന്നിക്കുന്ന 'കുട്ടിമാമ' അടുത്തവാരം തിയേറ്ററുകളില്‍

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രം കുട്ടിമാമ അടുത്തവാരം തിയേറ്ററുകളിലെത്തും. മെയ് 17 മുതലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി എം വിനുവാണ്. ഒരു പിടി മികച്ച എന്റെര്‍റ്റൈനെറുകള്‍ മലയാളത്തിന് സമ്മാനിച്ച വി എം വിനു എന്നും നല്ല സിനിമകളോട് കൂടെയുള്ള ഗോകുലം മൂവിസുമൊത്തു ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

ചിത്രത്തില്‍ നായികമാരായി മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് എത്തുന്നത്. ബ്ലെസ്സി ചിത്രമായ തന്മാത്രയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ചിരുന്ന മീര വാസുദേവിന്റെ തിരിച്ചു വരവ് കൂടിയാണ് ചിത്രം. ഒരു ഫാമിലി എന്റെര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Latest Stories

'നിങ്ങൾ ദളിത് സ്ത്രീകൾ ഇതിന് വേണ്ടിയുള്ളവരാണ്'; നാല് വയസ്സുള്ള മകന് നേരെ തോക്കുചൂണ്ടി ഉത്തർപ്രദേശിൽ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു

അവന്‍ മിന്നിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ബുംറയെ പിടിച്ചുകെട്ടാനായിരിക്കും എല്ലാവരും ശ്രമിക്കുക, തുറന്നുപറഞ്ഞ് മുന്‍ താരം

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

കശ്മീര്‍ ജനതയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം; പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്നറിയാം; തീവ്രവാദികളെ ഒരിക്കലും പിന്തുണക്കില്ല; രോഷത്തോടെ പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി

തീറ്റ തീറ്റ തീറ്റ എന്ന വിചാരം മാത്രം പോരാ, നല്ല രീതിയിൽ ഫിറ്റ്നസ് ക്രമീകരിക്കണം; യുവതാരത്തിന് ഉപദേശവുമായി യൂനിസ് ഖാൻ

'ഈ മോഹന്‍ലാലിനെ പേടിക്കണം', പ്രതീക്ഷ കാത്തോ 'തുടരും'?; പ്രേക്ഷക പ്രതികരണം

എന്‍ട്രി ഫീയായി ലഹരിയുടെ ഒരു ഷോട്ട്, ചര്‍ച്ചകളില്‍ നിറഞ്ഞ് ഗ്ലാമറസ് വേഷവും; സാനിയക്ക് കടുത്ത വിമര്‍ശനം

'പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സേനാനികൾ'; പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി

21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നു; പന്തീരാങ്കാവ് കേസിൽ വിജിത്ത് വിജയൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം