ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഓര്‍മ്മദിനം; ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ഡൂഡില്‍ ഒരുക്കി ആദരമര്‍പ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ഒന്നാംനിര നായികയിലേക്കുള്ള ശ്രീദേവിയുടെ യാത്രയാണ് ഡൂഡില്‍ പ്രതിനിധീകരിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പായിരുന്നു ശ്രീദേവി മരണത്തിന് കീഴടങ്ങിയത്.

ബോളിവുഡില്‍ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന താരമായിരുന്നു ശ്രീദേവി. ബാലതാരമായാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. നാലാം വയസ്സില്‍ ‘തുണൈവന്‍’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980 കളിലാണ് നായിക വേഷം ചെയ്തു തുടങ്ങിയത്.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാന്‍ സാവിത്രിയടക്കം ഏകദേശം 26 ഓളം മലയാള സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്.

1976ല്‍ കെ. ബാലചന്ദറിന്റെ മൂന്‍ഡ്രു മുടിച്ചു എന്ന ചിത്രത്തിലെ നായികയായി ശ്രീദേവി ദേശീയ അംഗീകാരം നേടി. ആക്ഷന്‍ കോമഡി ചിത്രമായ ഹിമ്മത്വാലയില്‍ പ്രധാന വേഷം ചെയ്തതിന് ശേഷം, ബോളിവുഡിലെ ഒരു ദേശീയ ഐക്കണും ബോക്സ് ഓഫീസ് ആകര്‍ഷണവുമായി ശ്രീദേവി സ്വയം അവരോധിക്കപ്പെട്ടു.

തെന്നിന്ത്യന്‍ സിനിമകളുടെ തിരക്കില്‍ നില്‍ക്കവേ തന്നെ ബോളിവുഡിലേക്ക് ചേക്കേറിയ ശ്രീദേവി പതുക്കെ അവിടത്തെ താരറാണിയാകുകയായിരുന്നു. 1983ല്‍ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലും തിരക്കേറി. അധികം വൈകാതെ സൂപ്പര്‍സ്റ്റാര്‍ പദവിയും ശ്രീദേവിയെ തേടിയെത്തി.

ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ മറ്റൊരു വലിയവിവാദം ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തത്. 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി