ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

മലയാള സിനിമയിലെ ഒരു കാലഘട്ടം മുഴുവൻ നായികാ കഥാപാത്രങ്ങളെ അവിസ്‌മരണീയമാക്കിയ നടിയാണ് സംഗീത മാധവൻ. താരം മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്. ‘ആനന്ദ് ശ്രീബാല’ ‘പരാക്രമം’ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ഇപ്പോഴിതാ കുടുംബത്തിനായാണ് താൻ സിനിമാജീവിതത്തിൽ നിന്നും ഇടവേളയെടുത്തതെന്ന് തുറന്നുപറയുകയാണ് താരം.

ഏറ്റവും പുതിയ ചിത്രമായ പരാക്രമത്തിൻ്റെ വിശേഷങ്ങൾ ഒരു യൂട്യൂബ് ചാനലുമായി പങ്കുവയ്ക്കുന്നതിനിടയിലാണ് സംഗീത സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് പങ്കുവച്ചത്. മകളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ താനൊരു നടിയായിരുന്നുവെന്നുപോലും മറന്നുപോയിട്ടുണ്ടെന്നും സിനിമയിൽ സജീവമായ സമയത്തും മകളോടൊപ്പം യാത്ര ചെയ്തപ്പോഴും അഭിനയിക്കാൻ കഴിയാതെ പോയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നുവെന്നും താരം പറയുന്നു.

ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല. ആളുകൾ ശ്യാമളയെപ്പറ്റി ഇപ്പോഴും  ഓർക്കുന്നു എന്നതുതന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്'- സംഗീത ...

അതേസമയം തന്റെ സിനിമാജീവിതത്തിൽ എക്കാലത്തും നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസനെന്നും താരം പറയുന്നു. അദ്ദേഹത്തിൻ്റെ അനുഗ്രഹം എനിക്ക് എന്നും വേണമെന്ന് എപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തോടൊപ്പം ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു. അപ്പോൾ ആ കഥാപാത്രത്തിന്റെ ആഴമൊന്നും മനസിലായിരുന്നില്ല. സംവിധായകൻ പറഞ്ഞത് അതുപോലെ അഭിനയിച്ചു. പക്ഷെ ഇപ്പോഴാണ് ഞാൻ ആ കഥാപാത്രം ചെയ്തിരുന്നതെങ്കിൽ കുറച്ചും കൂടി മനോഹരമാക്കാമായിരുന്നു.

മലയാള സിനിമയിൽ തന്നെ എനിക്ക് ഏറെ ആരാധന തോന്നിയ വ്യക്തിയാണ് ശ്രീനിവാസൻ. ബുദ്ധിയുള്ള നടൻ എന്നുവേണമെങ്കിൽ പറയാം. സിനിമാജീവിതത്തിൽ ഞാൻ നല്ലൊരു ഇടവേള എടുത്തിരുന്നു. ചിലപ്പോഴൊക്കെ ഞാനൊരു അഭിനേത്രിയായിരുന്നുവെന്ന് മറന്നുപോയ സമയങ്ങളുണ്ട്. പുറത്തെവിടെയെങ്കിലും പോകുമ്പോൾ എന്നെ ആളുകൾ ശ്യാമള അല്ലേയെന്ന് ചോദിക്കുമ്പോഴാണ് ഞാൻ പഴയകാലം ഓർക്കുന്നത്. ഒരു സമയത്ത് മകളുടെ എല്ലാ കാര്യങ്ങളും നോക്കി ജീവിച്ചപ്പോൾ സമയം തീരെ കിട്ടിയില്ല. പിന്നെ അവൾ പഠിക്കാനും ജോലി സംബന്ധമായ കാര്യങ്ങൾക്കും വിദേശത്ത് പോയതോടെ എന്തോ ശൂന്യത ജീവിതത്തിൽ അനുഭവപ്പെട്ടു. അപ്പോഴാണ് പുതിയ വേഷങ്ങൾ എന്നെ തേടി വന്നത്. വീണ്ടും സിനിമയിൽ എത്തിയത് അങ്ങനെയായിരുന്നു. ഇനി സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്നും സംഗീത പറയുന്നു.

‘ചിന്താവിഷ്‌ടയായ ശ്യാമള’ എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളിൽ ജീവിക്കുന്നത്. അന്ന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്ക്ക് ലഭിച്ചിരുന്നു. 2000-ൽ അഭിനയം നിർത്തിയ താരം 14 വർഷത്തിനു ശേഷം മടങ്ങി വന്ന ചിത്രമായിരുന്നു ശ്രീനിവാസൻ നായകനായ ‘നഗര വാരിധി നടുവിൽ ഞാൻ’. പിന്നീട് 47ാം വയസ്സിൽ ‘ചാവേർ’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ വീണ്ടും എത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു