പുഷ്പരാജിനൊപ്പം രാജമൗലിയും? സൂപ്പര്‍ സംവിധായകന്റെ കാമിയോ പ്രതീക്ഷിച്ച് ആരാധകര്‍! സംഭവം ഇതാണ്..

അല്ലു അര്‍ജുന്‍ നായകനാകുന്ന ‘പുഷ്പ 2’ സെറ്റില്‍ അപ്രതീക്ഷിത അതിഥിയായി എത്തി സംവിധായകന്‍ എസ്എസ് രാജമൗലി. സംവിധായകന്‍ സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും നില്‍ക്കുന്ന രാജമൗലിയുടെ ചിത്രം നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ട്വീറ്റ് ചെയ്തത് നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

”പുഷ്പയുടെ സെറ്റില്‍ നിന്നുള്ള ഒരു ഐക്കണിക്ക് ചിത്രം. ഇന്ത്യന്‍ സിനിമയുടെ അഭിമാനം എസ് എസ് രാജമൗലി ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍” എന്ന് കുറിച്ചു കൊണ്ടാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘സംവിധായകരുടെ ബാഹുബലി’ തന്റെ സെറ്റിലെത്തി എന്ന് കുറിച്ചുകൊണ്ടാണ് സുകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ”പുഷ്പ 2 ന്റെ സെറ്റില്‍ വച്ച് രാജമൗലി ഗാരുവിനെ കാണാന്‍ കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം സെറ്റിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി” എന്നാണ് ചിത്രം പങ്കുവച്ച് സുകുമാര്‍ കുറിച്ചത്.

ഇതോടെ പുഷ്പ 2വില്‍ അല്ലു അര്‍ജുനൊപ്പം രാജമൗലിയും എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഭാസ് ചിത്രം ‘കല്‍ക്കി’യില്‍ ഒരു ചെറിയ റോളില്‍ രാജമൗലി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കാമിയോ റോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതുപോലെ പുഷ്പ 2വിലും രാജമൗലി എത്തുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം