അഭിനയത്തിലും കേമന്‍, രാജമൗലിയുടെ റൊമന്റിക് സീരിയില്‍; വര്‍ഷങ്ങള്‍ക്കിപ്പുറം ട്രെന്‍ഡിങ്ങില്‍

ബിഗ് ബജറ്റ് ഫാന്റസി ആക്ഷന്‍ സിനിമകള്‍ ഒരുക്കാറുള്ള സംവിധായകന്‍ എസ്.എസ് രാജമൗലി ഒരു റൊമാന്റിക് ഹീറോ ആയിരുന്നു. രാജമൗലി നായകനായി എത്തിയ ഒരു തെലുങ്ക് സീരിയലിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. 2007ല്‍ പുറത്തിറങ്ങിയ യുവ എന്ന സീരിയലിലെ ഒരു സീന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

രാജമൗലിയും നടി രശ്മിയുമൊത്തുള്ള യുവയിലെ സീനുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും രാജമൗലി കേമനാണെന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇനി റൊമാന്റിക് സിനിമകളിലും രാജമൗലിയുടെ കഥാപാത്രം പ്രതീക്ഷിക്കുന്നുവെന്നും ആരാധകര്‍ കമന്റുകളായി കുറിച്ചിട്ടുണ്ട്.

2007ല്‍ മാ എന്ന ചാനലില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ ആണ് യുവ. ലോക പ്രശസ്ത ടിവി ഷോ ആയ ഫ്രണ്ട്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സീരിയല്‍ നടന്‍ നാഗാര്‍ജുനയുടെ ബാനറിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോസ് ആണ് യുവ നിര്‍മ്മിച്ചത്. അതേസമയം, മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

‘SSMB 29’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായികയാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിനായി പ്രിയങ്ക ഹൈദരാബാദില്‍ എത്തിയിരുന്നു. വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ പൃഥ്വിരാജ് ഉണ്ടാവില്ലെന്ന സൂചനകളും പുറത്തെത്തിയിരുന്നു.

Latest Stories

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍