സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ; പട്ടികയില്‍ മുപ്പത് ചിത്രങ്ങള്‍, കടുത്ത മത്സരം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഇത്തവണ 30 സിനിമകളാണ് അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. നടി സുഹാസിനി മണിരത്നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്.

ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു മത്സരിക്കാന്‍ പ്രധാനമായുമുള്ളത്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരും രംഗത്തുണ്ട്. അന്തരിച്ച നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്കും പുരസ്‌കാര സാദ്ധ്യതയുണ്ട്.

വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.

സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അദ്ധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.

പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ചുവടെ:

വെള്ളം (പ്രജേഷ് സെന്‍) കൃതി (സുരേഷ്) മതിലുകള്‍: ലൗ ഇന്‍ ദ് ടൈം ഓഫ് കൊറോണ (അന്‍വര്‍ അബ്ദുള്ള) താഹിറ (സിദ്ദിഖ് പറവൂര്‍) ഭാരതപ്പുഴ (മണിലാല്‍) ചായം പൂശുന്നവര്‍ (സിദ്ധിഖ് പറവൂര്‍) ഇന്‍ഷ (കെ.വി.സിജുമോന്‍) സാജന്‍ ബേക്കറി സിന്‍സ് 1962 (അരുണ്‍ അപ്പുക്കുട്ടന്‍) അക്വേറിയം (ടി.ദീപേഷ്) പ്യാലി (ബബിത മാത്യു, എ.എക്സ്. റിന്‍മോന്‍) ഫാര്‍ (പ്രവീണ്‍ പീറ്റര്‍) ഏക് ദിന്‍ (വിഷ്ണു) കാസിമിന്റെ കടല്‍ (ശ്യാമപ്രസാദ്) മുന്ന (സുരേന്ദ്രന്‍ കലൂര്‍) തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡെ) കാക്കത്തുരുത്ത് (ഷാജി പാണ്ഡവത്ത്) ബൊണാമി (ടോണി സുകുമാര്‍) എയ്റ്റീന്‍ പ്ലസ് (മിഥുന്‍ ജ്യോതി) അഞ്ചാം പാതിര (മിഥുന്‍ മാനുവല്‍ തോമസ്) അയ്യപ്പനും കോശിയും (സച്ചിദാനന്ദന്‍) വാങ്ക് (കാവ്യ പ്രകാശ്) സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ) പക (നിതിന്‍ ലൂക്കോസ്) ഐസ് ഓരത്ത് (അഖില്‍ കാവുങ്കല്‍)

ഒരിലത്തണലില്‍ (അശോക് ആര്‍.നാഥ്) ലൗ (ഖാലിദ് റഹ്‌മാന്‍) കുഞ്ഞെല്‍ദോ (അരുണ്‍ മാത്യു) രണ്ടാം നാള്‍ (സീനത്ത്) ഉടമ്പടി (സുരേഷ് പി. തോമസ്) സ്വപ്നങ്ങള്‍ പൂക്കുന്ന കാട് (സോഹന്‍ ലാല്‍) വേലുക്കാക്ക ഒപ്പ് കാ (അശോക് കുമാര്‍) എന്നിവര്‍ (സിദ്ധാര്‍ഥ് ശിവ) ടോള്‍ ഫ്രീ 1600 600 60 (കെ.ബി.സജീവ്) ദിശ (വി.സി.ജോസ്) ഓറഞ്ച് മരങ്ങളുടെ വീട് (ഡോ.ബിജു) കാന്തി (അശോക് ആര്‍.നാഥ്) സണ്ണി (രഞ്ജിത്ത് ശങ്കര്‍) ട്രാന്‍സ് (അന്‍വര്‍ റഷീദ്) കപ്പേള (മുഹമ്മദ് മുസ്തഫ) ദി മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ആറ്റ്ലി) പായ്- ദ മാറ്റ് (ശ്രീലജ മുകുന്ദകുമാരന്‍) ആണ്ടാള്‍ (ഷെറീഫ് ഈസ) ലെയ്ക (ആസാദ് ശിവരാമന്‍) വര്‍ത്തമാനം (സിദ്ധാര്‍ഥ് ശിവ) ഖോ ഖോ (രാഹുല്‍ റിജി നായര്‍) ലൗ എഫ് എം (ശ്രീദേവ് കാപ്പൂര്‍) ഭൂമിയിലെ മനോഹര സ്വകാര്യം (ഷൈജു അന്തിക്കാട്) ഒരുത്തി (വി.കെ.പ്രകാശ്)

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (എല്‍.പി.ശംഭു) വെളുത്ത മധുരം (ജിജു ഒരപ്പാടി) വെയില്‍ (ശരത് മേനോന്‍) ചോര വീണ മണ്ണില്‍ (മുറിയാട് സുരേന്ദ്രന്‍) 1956 മധ്യതിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ) മോപ്പാള (സന്തോഷ് പുതുക്കുന്ന്) ഇന്‍ലന്‍ഡ് (എസ്.കെ. ശ്രീജിത് ലാല്‍) ഫോര്‍ത്ത് റിവര്‍ (ആര്‍.കെ.ഡ്രീം വെസ്റ്റ്) ഹലാല്‍ ലവ് സ്റ്റോറി (സക്കറിയ മുഹമ്മദ്) ലാല്‍ ബാഗ് (പ്രശാന്ത് മുരളി) വരനെ ആവശ്യമുണ്ട് (അനൂപ് സത്യന്‍) ഫൊറന്‍സിക് (അഖില്‍ പോള്‍, അനസ്ഖാന്‍) പെര്‍ഫ്യൂം-ഹെര്‍ ഫ്രാഗ്രന്‍സ് (പി. ഹരിദാസന്‍) ഈലം (വിനോദ് കൃഷ്ണ) ആര്‍ട്ടിക്കിള്‍ 21(എല്‍.യു.ലെനിന്‍) ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (ജിയോ ബേബി) സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) മൈ ഡിയര്‍ മച്ചാന്‍സ് (ദിലീപ് നാരായണ്‍) ഡിവോഴ്സ് (ഐ.ജി.മിനി) ആണും പെണ്ണും (വേണു, ജയ് കെ.,ആഷിക് അബു)

അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകള്‍ (അനൂപ് നാരായണന്‍) പച്ചത്തപ്പ് (എസ്.അനുകുമാര്‍) സീ യൂ സൂണ്‍ (മഹേഷ് നാരായണന്‍) മാലിക് (മഹേഷ് നാരായണന്‍) ഉരിയാട്ട് (കെ.ഭുവനചന്ദ്രന്‍ നായര്‍) ഇരുള്‍ (നസീഫ് ഇസുദീന്‍) കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് (ജിയോ ബേബി) എല്‍മര്‍ (ഗോപി കുറ്റിക്കോല്‍) ദ് കുങ്ഫു മാസ്റ്റര്‍ (എബ്രിഡ് ഷൈന്‍) വൂള്‍ഫ് (ഷാജി അസീസ്) ജ്വാലാമുഖി (ഹരികുമാര്‍) കയറ്റം (സനല്‍കുമാര്‍ ശശിധരന്‍).

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ