പ്രഭാസ് ചിത്രം ചോര്‍ന്നു? 'രാജാസാബി'ന്റെ പ്രമേയം ഐഎംഡിബി സൈറ്റില്‍! പ്രതികരിച്ച് സംവിധായകന്‍

പൊങ്കല്‍ ദിനത്തില്‍ ആയിരുന്നു ‘രാജാസാബ്’ ചിത്രം പ്രഖ്യാപിച്ച് കളര്‍ഫുള്‍ പോസ്റ്ററുമായി പ്രഭാസ് എത്തിയത്. മാരുതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റൊമാന്റിക്-ഹൊറര്‍ മൂവിയാണ് എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് പല ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

രാജാ സാബുമായി ബന്ധപ്പെട്ട ഐഎംഡിബി പേജില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ലോഗ് ലൈനുകളില്‍ പറയുന്നത് ഒരു നിധി വേട്ടയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ്. നായകന് പാരമ്പര്യമായി ലഭിച്ച വസ്തുവാണ് രാജാ ഡീലക്‌സ് എന്ന സിനിമാ തിയേറ്റര്‍. ഈ വസ്തുവില്‍ എവിടെയോ നിധിയുണ്ടെന്ന് മനസിലാക്കി അതുതേടുന്നയാളാണ് നായകന്‍ എന്നാണ് മറ്റൊരു കഥ.

ഈ പ്രമേയങ്ങളോടും ചര്‍ച്ചകളോടും പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ മാരുതി ഇപ്പോള്‍. ”ദമ്പതിമാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍, ഒരു നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് തങ്ങളുടെ വിധി മാറ്റി മറിക്കേണ്ടി വരികയാണ്” എന്ന ഐഎംഡിബിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.

ഇങ്ങനെയൊരു കഥയെ കുറിച്ച് അറിയില്ലെന്നും മറ്റൊരു തിരക്കഥ വച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നതെന്നും ഐഎംഡിബി ലോകം ഇക്കാര്യം ഉള്‍ക്കൊള്ളുമോ എന്നുമാണ് എക്‌സ് പോസ്റ്റില്‍ സംവിധായകന്‍ മാരുതി ചോദിക്കുന്നത്.

അതേസമയം, പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതസംവിധായകന്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍