ബോളിവുഡിൽ വീണ്ടും കോടി കിലുക്കം; ചർച്ചയായി ശ്രദ്ധ കപൂർ ചിത്രം 'സ്ത്രീ 2'

ശ്രദ്ധ കപൂർ- രാജ്കുമാർ റാവു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ‘സ്ത്രീ 2’ ബോളിവുഡിൽ തരംഗമാവുന്നു. 200 കോടി കളക്ഷനാണ് ചിത്രം വേൾഡ് വൈഡായി സ്വന്തമാക്കിയിരിക്കുന്നത്. അമർ കൗശികാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത ചിത്രത്തിന് 5 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഫസ്റ്റ്ഡേ 17 കോടി രൂപയായിരുന്നു ചിത്രം കളക്ട് ചെയ്തത്. ഈ വർഷത്തെ ബോളിവുഡ് ചിത്രങ്ങളിൽ
ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് സ്ത്രീ 2.

കളക്ഷനിലും കലാമൂല്യത്തിലും തെന്നിന്ത്യൻ സിനിമകൾക്ക് മുൻപിൽ പതറിയ ബോളിവുഡിന് താത്കാലിക ആശ്വാസം കൂടിയാണ് സ്ത്രീ 2 ന് കിട്ടിയിരിക്കുന്ന ഈ വിജയം.

Read more

അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തമന്ന, വരുൺ ധവാൻ, അക്ഷയ് കുമാർ എന്നിവർ അതിഥി താരങ്ങളായും ചിത്രത്തിലെത്തുന്നുണ്ട്. ജിഷ്ണു ഭട്ടചാരി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സച്ചിൻ- ജിഗാറാണ്