സിനിമയില്‍ ട്രൈ ചെയ്യുമെന്ന് മായ ഇടയ്ക്ക് പറയും.. വിവാഹം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിക്കാറില്ല, അതിന് പിന്നിലെ കാരണം ഇതാണ്: സുചിത്ര

പ്രണവിന്റെയും വിസ്മയയുടെയും വിവാഹത്തെ കുറിച്ച് പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍. വിവാഹം ചെയ്യണമെന്ന് പറഞ്ഞ് താന്‍ അവരെ നിര്‍ബന്ധിക്കാറില്ല. അത് അവരുടെ തീരുമാനമാണ്. അതുകൊണ്ട് താന്‍ അവരോട് കല്യാണം കഴിച്ച് സെറ്റില്‍ഡ് ആവണമെന്ന് പറയാറില്ല എന്നാണ് സുചിത്ര പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര പ്രതികരിച്ചത്.

”അവര്‍ എപ്പോള്‍ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവര്‍ക്ക് വിട്ടു. എപ്പോഴും എല്ലാവര്‍ക്കും എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാന്‍ അങ്ങനെ ചോദിക്കില്ല. നിങ്ങള്‍ക്ക് സെറ്റില്‍ ഡൗണ്‍ ചെയ്യണമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വന്ന് പറയൂ, എന്നാണ് പറയാറ്. അത് അവരുടെ തീരുമാനമാണ്.”

”നിങ്ങള്‍ക്ക് ഇത്ര വയസായി, കല്യാണം കഴിച്ചേ പറ്റൂ എന്നൊക്കെ നമ്മള്‍ പറഞ്ഞ് ഞാന്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പ് എന്തെങ്കിലും കുഴപ്പം വന്നാലോ. ആ സമയത്തൊക്കെ നമ്മള്‍ കുറേ അഡ്ജസ്റ്റ് ചെയ്യും. ഇങ്ങോട്ടും അങ്ങോട്ടും. കല്യാണം കഴിച്ച് കഴിഞ്ഞ് രണ്ട് സൈഡില്‍ നിന്നും അഡ്ജസ്റ്റമെന്റ് ഉണ്ടായേലെ വിവാഹം മുമ്പോട്ട് കൊണ്ട് പോകാന്‍ പറ്റൂ.”

”പക്ഷെ ഇപ്പോഴത്തെ പിള്ളേരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇപ്പോഴത്തെ സാഹചര്യങ്ങളും മൈന്‍ഡ് സെറ്റും വേറെയാണ്. കുറേപേര്‍ കോംപ്രമൈസ് ചെയ്യില്ല. മറ്റു കുട്ടികളാണെങ്കിലും എന്റെ പിള്ളേരാണെങ്കിലും അവരുടെ മൈന്‍ഡ് സെറ്റ് വേറെയാണ്. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് നാളെ പ്രശ്‌നം വന്നാല്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ കേള്‍ക്കേണ്ടി വരും.”

”ചേട്ടന്‍ ഷൂട്ടിംഗും മറ്റുമായി തിരക്കിലായിരിക്കും ഞാനാണ് കേള്‍ക്കേണ്ടി വരിക. മകള്‍ മായക്ക് സിനിമാ രംഗത്ത് വരാന്‍ താല്‍പര്യമുണ്ട്. അവള്‍ എഴുതും. വരയക്കും. അപ്പു പറഞ്ഞിട്ടാണെന്ന് തോന്നുന്നു എല്ലാം ചേര്‍ത്ത് ബുക്ക് ഇറക്കിയത്. അവര്‍ ഭയങ്കര ക്ലോസ് ആണ്. സിനിമയില്‍ ട്രൈ ചെയ്യുമെന്ന് ഇടയ്ക്ക് അവള്‍ പറയും. വരുമോ ഇല്ലയോ എന്ന് അറിയില്ല” എന്നാണ് സുചിത്ര പറയുന്നത്.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍