49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഇപ്പോഴിതാ മറ്റൊരവാര്‍ഡും സൗബിന് ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തെ തേടി എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച സിനിമക്കുള്ള പത്മരാജന് പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന് വിജയകൃഷ്ണനും സംവിധായകന് സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
നവാഗതനായ സക്കരിയ മുഹമ്മദ് ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അഞ്ച് പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്.സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സൗബിന് ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകന് സക്കരിയ്ക്കാണ്. സുഡാനിയിലെ മജീദിന്റെ ഉമ്മയായി ഹൃദ്യമാര്‍ന്ന അഭിനയം കാഴ്ച വെച്ച സാവിത്രി ശ്രീധരനും ഉമ്മയുടെ കൂട്ടുകാരിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാര്‍ക്കുമുള്ള പുരസ്കാരം നേടിയെടുത്തു.
Read more
മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡ് സുഡാനിയുടെ തിരക്കഥയെഴുതിയ സക്കരിയക്കും മുഹ്സിന് പെരാരിക്കുമാണ്. മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും സുഡാനിക്ക് ലഭിച്ചിരുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനിക്കായിരുന്നു.