അഭിനയം നിര്‍ത്തുന്നു, ഇതെന്റെ അവസാനത്തെ ഫോട്ടോയാണ്, ആത്മഹത്യാക്കുറിപ്പും തയ്യാറാക്കി: സാമുവല്‍ റോബിന്‍സണ്‍

അവാര്‍ഡുകള്‍ ഏറെ വാരിക്കൂട്ടിയ “സുഡാനി ഫ്രം നൈജീരിയ” എന്ന സിനിമയില്‍ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിനെയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നൈജീരിയക്കാരനായ ഫുട്‌ബോള്‍ കളിക്കാരനായി എത്തിയ സാമുവലിന് പിന്നീട് സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിച്ചില്ല.

തനിക്ക് നൈജീരിയന്‍ പ്രൊജക്ടകളും ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നും നല്ല അവസരങ്ങള്‍ വന്നെങ്കിലും ഒന്നും നടന്നില്ലെന്നും  ജീവിതം വിഷാദരോഗത്തിന്  അടിമയായി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അത് ചെയ്തില്ലെന്നും സഹായിച്ച സുഹൃത്തുക്കള്‍ക്കും തെറാപ്പിസ്റ്റിനും നന്ദി പറഞ്ഞു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സാമുവല്‍ പങ്കുവെച്ചിരിക്കുന്നത്.

“”ഇന്ന് ഞാന്‍ അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. കയറും ആത്മഹത്യാക്കുറിപ്പും എല്ലാം ഞാന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ എന്നെത്തയും അവസാന ഫോട്ടോയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ വഴി എന്റെ തിരഞ്ഞെടുപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്കുമാര്‍ സന്തോഷി വഴി ബോളിവുഡില്‍ നിന്നും എ.ഐ.ബിയില്‍ നിന്നും ഓഫറുകള്‍ ലഭിച്ചു. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിംഗ് നായകനായ ചിത്രം നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു, സംവിധായകന് നേരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് എ.ഐ.ബി പ്രൊജക്ടും നഷ്ടപ്പെട്ടു. തമിഴ് പ്രൊജക്ട് അത്ര നല്ലതായി തോന്നിയില്ല. കമ്പനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാല്‍ എന്റെ ബ്രാന്‍ഡ് പരസ്യവും എനിക്ക് നഷ്ടമായി. ആ സമയത്താണ് ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കുന്നതും. പക്ഷെ ഞാനത് ചെയ്തില്ല. അവസാന നിമിഷം എന്നോട് സംസാരിക്കാന്‍ തയ്യാറായ എന്റെ സുഹൃത്തുക്കള്‍ക്കും തെറാപ്പിസ്റ്റിനും ഞാന്‍ നന്ദി പറയുന്നു.””

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ