സൂര്യയും നസ്രിയയും ദുൽഖറും ആദ്യമായി ഒന്നിക്കുന്നു; സുധ കൊങ്കര ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്

സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. ‘പുറനാന്നൂറ് (Purananooru)’ എന്നാണ് സൂര്യയുടെ നാൽപതിമൂന്നാമത് ചിത്രത്തിന്റ്റെ ടൈറ്റിൽ.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും ദുൽഖർ സൽമാനും നസ്രിയ നാസിമും ചിത്രത്തിൽ അണിനിരക്കുന്നു. വിജയ് വർമ്മയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

“സുരറൈ പോട്രുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ചിത്രം കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇതൊരു ബയോപിക് ചിത്രമല്ല, പക്ഷേ വലിയ ബഡ്ജറ്റിൽ വരുന്നൊരു ചിത്രമാണ്. ഇതെന്റെ പാഷൻ പ്രൊജക്ട് ആണെന്ന് ഞാൻ കരുതുന്നു, സൂര്യയും അതുപോലെ തന്നെ ആവേശത്തിലാണ്.” ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധ കൊങ്കര പറഞ്ഞു.

സുധയുടെ കൂടെ സംവിധായകൻ നളൻ കുമാരസ്വാമിയാണ് തിരക്കഥയിൽ പങ്കാളിയാവുന്നത്. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2D എന്റെർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍