'ഫ്രീഡം ഫൈറ്റി'ലെ 'അസംഘടിതര്‍' കണ്ട് കരഞ്ഞു പോയി'; സുധ കൊങ്കരയുടെ സന്ദേശം പങ്കുവെച്ച് കുഞ്ഞില മസിലാമണി

കുഞ്ഞില മസിലാമണി ഒരുക്കിയ ‘അസംഘടിതര്‍’ ചിത്രത്തിന് പ്രശംസകളുമായി സംവിധായിക സുധ കൊങ്കര. വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശം കുഞ്ഞില തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളിയിലെ ഒരു ചിത്രമാണ് അസംഘടിതര്‍.

”ഹായ് കുഞ്ഞില, ഇത് ചെന്നൈയില്‍ നിന്നുള്ള സംവിധായിക സുധ കൊങ്കാരയാണ്, ഫ്രീഡം ഫൈറ്റ് ഞാന്‍ കണ്ടു. അതില്‍ നിങ്ങള്‍ സംവിധാനം ചെയ്ത ഭാഗം കണ്ട് കരഞ്ഞു പോയി. ഒരു അസാധാരണ സിനിമ. രജിഷ വഴിയാണ് നിങ്ങളുടെ നമ്പര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞത്.”

”വളരെ സത്യസന്ധവും യഥാര്‍ത്ഥവും പ്രസക്തമവുമായ ഒരു വിഷയം നിങ്ങള്‍ കൈകാര്യം ചെയ്തതിനെ ഞാന്‍ ആരാധനയോടെ കാണുന്നു മാം” എന്നാണ് സുധ കൊങ്കരയുടെ സന്ദേശം.

”എന്നാലും a director from Chennai എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ വിനയം- കണ്ണ് നിറഞ്ഞ് പോയി. ഞാന്‍ ആയിരുന്നെങ്കില്‍ ഹലോ സുധ, അയാം ദി മാറുന്ന മോന്ത ഓഫ് മലയാളം സിനിമ എന്ന് പറഞ്ഞ് അയച്ചേനെ” എന്നാണ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കുഞ്ഞില കുറച്ചിരിക്കുന്നത്.

ജിയോ ബേബി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിതിന്‍ ഐസക് തോമസ് എന്നിവരുടെ സിനിമകള്‍ ചേര്‍ത്തുവെച്ച് പുറത്തിറങ്ങിയ ആന്തോളജി സിനിമയാണ് ഫ്രീഡം ഫൈറ്റ്. ഫെബ്രുവരി 11ന് സോണി ലൈവില്‍ റിലീസ് ചെയ്ത സിനിമ സ്വാതന്ത്ര്യത്തെ പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്